കാക്കനാട്: തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാർഥി ജോ ജോസഫിന് പാർട്ടി ഫണ്ട് നൽകിയില്ലെന്ന് കണക്ക്. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനും എൻഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനും പാർട്ടി ഫണ്ട് നൽകിയതായും കലക്ടറേറ്റിൽ നിന്ന് തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ രേഖയിൽ പറയുന്നു. സ്ഥാനാർഥികൾ നൽകിയ വിവരപ്രകാരമാണ് ഈ രേഖ തയാറാക്കുന്നത്.

ഉമ തോമസിന്റെ പ്രചാരണത്തിനു ചെലവായതു 36,29,807 രൂപയാണ്. എൽഡിഎഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ് ചെലവഴിച്ചതു 34,84,839 രൂപ. എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണന്റെ പ്രചാരണത്തിനു 31,13,719 രൂപ ചെലവഴിച്ചു. ഉമ തോമസിനു 27,40,000 രൂപ പാർട്ടി നൽകി. 4,13,311 രൂപ സംഭാവനയായി ലഭിച്ചു. ഡോ.ജോ ജോസഫിന് പാർട്ടി വിഹിതം ലഭിച്ചിട്ടില്ല. 1,90,000 രൂപ സംഭാവനയായി ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എ.എൻ.രാധാകൃഷ്ണനു 16,00,052 രൂപ പാർട്ടി നൽകി. സ്വതന്ത്രരുടെ പ്രചാരണ ചെലവ്: മൻമഥൻ 1,83,765 രൂപ, ബോസ്കോ കളമശേരി 40,718 രൂപ, ജോമോൻ ജോസഫ് 15,250, അനിൽ നായർ 28,508, സി.പി.ദിലീപ്നായർ 1,92,000. നിയമസഭ തിരഞ്ഞെടുപ്പിൽ 40 ലക്ഷം രൂപയാണ് സ്ഥാനാർഥിക്ക് പരമാവധി ചെലവാക്കാവുന്ന തുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക