മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നീന്തല്‍ കുളം നവീകരിക്കാന്‍ ചെലവഴിച്ചതിന്റെ കണക്കുകള്‍ പുറത്ത്. ആറ് വര്‍ഷത്തിനിടെ 31,92,360 രൂപയാണ് ചെലവിട്ടതെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. 2016 മുതല്‍ നീന്തല്‍ കുളത്തിന് ചെലവഴിച്ച തുകയുടെ വിവരങ്ങളാണ് പുറത്തു വന്നത്.

നിയമസഭയിലടക്കം ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തിന് മറുപടി നല്‍കിയിരുന്നില്ല. പിണറായി സര്‍ക്കാര്‍ ‍അധികാരത്തില്‍ വന്ന 2016 മെയ് മുതല്‍ 2022 നവംബര്‍ 14 വരെ ചെലവിട്ടത് 31,92, 360 രൂപയാണ്. കുളം നവീകരിച്ചെടുക്കാന്‍ ചെലവ് 18,06,789 രൂപ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മേല്‍ക്കൂര പുതുക്കാനും പ്ലാന്‍റ് റൂം നന്നാക്കാനും ചെലവായത് 7,92,433 രൂപ. വാ‌ര്‍ഷിക അറ്റകുറ്റ പണികള്‍ക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ചതും നാശാവസ്ഥയിലുമായ കുളമാണ് നന്നാക്കിയെടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നല്‍കിയ വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക