കൊവിഡ് 19 പശ്ചാത്തലത്തില്‍ മാസ്‌ക് അടക്കം കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും റെയില്‍വെക്ക് തലവേദനയായി പാന്‍ ഉപയോക്താക്കള്‍. പ്രതിവര്‍ഷം 1200 കോടിയോളം രൂപയും കറകള്‍ വൃത്തിയാക്കുന്നതിനായി ആയിരക്കണക്കിന് ഗാലന്‍ വെള്ളവുമാണ് റെയില്‍വേ ഈ പ്രക്രിയയ്ക്കായി ചിലവഴിക്കുന്നത്. കൊവിഡ് കാലത്തും ഇതിന് യാതൊരു വിധ കുറവുമുണ്ടാകുന്നില്ല എന്നാണ് വസ്തുത.

പൊതു ഇടങ്ങളില്‍ തുപ്പുന്ന പ്രവണത ഒഴിവാക്കാനായി ഒടുവില്‍ തുപ്പല്‍ പാത്രങ്ങള്‍ വരെ റെയില്‍വേ അവതരിപ്പിച്ചു. പുനരുപയോഗിക്കാവുന്നതും മണ്ണില്‍ പെട്ടെന്ന് അലിയുന്നതുമായ ഈ തുപ്പല്‍ പാത്രങ്ങള്‍ അഞ്ച് രൂപ മുതല്‍ പത്ത് രൂപ വരെ വിലയിലാണ് യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നത്. സ്റ്റേഷനുകളിലെ വെന്‍ന്റിംഗ് മെഷീനിലും കിയോസ്‌കുകളിലൂടെയുമാണ് ഇത് ലഭിക്കുക. നാഗ്പൂര്‍ ആസ്ഥാനമായുളള ഈസി സിപ്പറ്റ് എന്ന സ്റ്റാര്‍ട്ടപ്പുമായി കരാറെടുത്താണ് റെയില്‍വേ ഈ നീക്കവുമായി മുന്നോട്ടുവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാഗ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും ഔറംഗബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനും ഈ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. പ്രായമായ യാത്രക്കാര്‍ക്ക് ഉള്‍പ്പടെ ഇത് ഗുണകരമാകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. ഇതിനുപുറമ പൊതുഇടങ്ങളില്‍ തുപ്പുന്നതില്‍ നിന്ന് യാത്രക്കാരെ പിന്തിരിപ്പിക്കാന്‍ 500 രൂപ വരെ പിഴയും റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക