കണ്ണൂർ: ഗ്രാമപ്രദേശങ്ങളിലെ സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് മോർ എൻ. ജി.ഒ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ കരിയർ ഗൈഡൻസ്, എല്ലാ മേഖലയിലും മുതിർന്നവർക്കും കുട്ടികൾക്കും മോട്ടിവേഷൻ ട്രെയിനിങ്, സ്കിൽ ഡെവലപ്പ്മെന്റ് ട്രെയിനിങ്, ലീഡർഷിപ്പ് ട്രെയിനിങ്, കൗൺസിലിങ്,
എച്ച്. ഐ. വി. ബോധവതകരണ പ്രവർത്തനങ്ങൾ, മയക്കുമരുന്നിനും ലഹരിക്കുംമെതിരെ ബോധവത്കരണം, പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതിനും കരുതലോടെയുള്ള ഉപയോഗത്തിനുമുള്ള ക്യാമ്പയിനുകൾ ഗ്രീൻ ഏർത് ക്യാമ്പയിൻ തുടങ്ങി ഗ്രാമിണ സാമൂഹിക മേഖലകളിൽ സുസ്ഥിര വികസനം ലക്ഷ്യമാക്കി ആണ് മോർ പ്രവർത്തിക്കുക.

“മോർ വളന്റിയർ” എന്ന ക്യാമ്പയിനിന്റെ ഭാഗമായി സാമൂഹത്തിൽ നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും “മോർ വളന്റിയർ ” ക്യാമ്പയിനിൽ വളന്റിയറായി രജിസ്റ്റർ ചെയ്തുകൊണ്ട് ഗ്രാമീണ സുസ്ഥിര വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സാധിക്കുമെന്ന് മോർ എൻ. ജി. ഒ പ്രസിഡന്റ്‌ തോമസ് ചൂരനോലിൽ പറഞ്ഞു.
മോർ എൻ.ജി.ഒ. ഡയറക്ടർ കിഷോർ ലാൽ ടി. ചടങ്ങിൽ അധ്യക്ഷതവഹിച്ചു. മോർ എൻ.ജി.ഒ. വൈസ് പ്രസിഡന്റ്‌ കരുണാകരൻ കെ സ്വാഗതവും മോർ എൻ. ജി.ഒ. ട്രഷറർ സഞ്ജയ്‌ ഭാസ്കർ നന്ദിയും പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക