പാലാ: വ​​ല​​വൂ​​രി​​ലെ വോ​​ളി​​ബോ​​ള്‍ കോ​​ര്‍​​ട്ടി​​ല്‍ ഏറ്റുമുട്ടി മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​നും മാ​​ണി സി.കാ​​പ്പ​​ന്‍ എം​എ​​ല്‍​എ​യും. ഖേ​​ലോ മാ​​സ്റ്റേ​​ഴ്സ് സം​​സ്ഥാ​​ന വോ​​ളി​​ബോ​​ള്‍ ചാ​​ന്പ്യ​​ന്‍​​ഷി​​പ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ എ​​ത്തി​​യ​​താ​​യി​​രു​​ന്നു ഇ​​രു​​വ​​രും. മ​​ന്ത്രി ഉദ്ഘാ​​ട​​ക​​നും എം​എ​​ല്‍​എ ​അ​​ധ്യ​​ക്ഷ​​നു​​മാ​​യി​​രു​​ന്നു.

ത​​ങ്ങ​​ളു​​ടെ വോ​​ളി​​ബോ​​ള്‍ കാ​​ല​​ഘ​​ട്ട​​ത്തെ​​ക്കു​​റി​​ച്ച്‌ ഇ​​രു​​വ​​രും കാ​​ണി​​ക​​ളു​​മാ​​യി പ​​ങ്കു​​വ​​ച്ചു. തു​​ട​​ര്‍​​ന്നു ഇ​​രു​​വ​​രും കോ​​ര്‍​​ട്ടി​​ലി​​റ​​ങ്ങി​​യ​​പ്പോ​​ള്‍ കാ​​ണി​​ക​​ള്‍ കൈ​യ​ടി​ച്ചു പ്രോ​​ത്സാ​ഹി​​പ്പി​​ച്ചു കൊ​​ണ്ടി​​രു​​ന്നു. റോ​​ഷി ഇ​​ടു​​ക്കി ടീ​​മി​​നു വേ​​ണ്ടി​​യും മാ​​ണി സി. ​​കാ​​പ്പ​​ന്‍ കോ​​ട്ട​​യം ടീ​​മി​​നു വേ​​ണ്ടി​​യു​​മാ​​ണ് ക​​ളി​​ക്ക​​ള​​ത്തി​​ല്‍ എ​​ത്തി​​യ​​ത്. ഇ​​രു​​വ​​രും പ​​ര​​സ്പ​​രം പ​​ന്തു​​ത​​ട്ടി മ​​ത്സ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോ​​ഷി ന​​ല്‍​​കി​​യ പാ​​സ് എ​​ടു​​ത്ത മാ​​ണി സി. ​​കാ​​പ്പ​​ന്‍ അ​​തു തി​​രി​​ച്ചും ന​​ല്‍​​കി. സ​​ഹ​​ക​​ളി​​ക്കാ​​രും പ​​ങ്കാ​​ളി​​ക​​ളാ​​യി. പ​​ത്തു മി​​നി​​റ്റോ​​ളം പ​​ഴ​​യ ഓ​​ര്‍​​മ​​ക​​ളു​​മാ​​യി പ​​ന്തു​​ത​​ട്ടി ക​​ളി​​ച്ച​​ശേ​​ഷ​​മാ​​ണ് ഇ​​രു​​വ​​രും കോ​​ര്‍​​ട്ടി​​ല്‍​നി​​ന്നും തി​​രി​​കെ ക​​യ​​റി​​യ​​ത്. ഇന്നലത്തെ ഈ ചടങ്ങ് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മാണി സി കാപ്പൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഫി​​ലി​​പ്പ് കു​​ഴി​​കു​​ളം ആ​​മു​​ഖ​​പ്ര​​സം​​ഗം ന​​ട​​ത്തി. പ്ര​​ഫ. വി.​കെ. സ​​ര​​സ്വ​​തി, സ​​ന്തോ​​ഷ് കു​​ര്യ​​ത്ത്, ബ​​സി ജോ​​യി, സു​​മി​​ത്ത് ജോ​​ര്‍​​ജ്, പി.​സി. ര​​വി, ശ്രീ​​രാ​​ഗം രാ​​മ​​ച​​ന്ദ്ര​​ന്‍, ജോ​​പ്പി ജോ​​ര്‍​​ജ്, സോ​​മ​​ശേ​​ഖ​​ര​​ന്‍ നാ​​യ​​ര്‍, അ​​ഗ​​സ്റ്റി​​ന്‍ അ​​ല​​ക്സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക