പാലാ: മലയാറ്റൂരിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങി മന്ത്രി റോഷി അഗസ്റ്റിന്‍. ഇന്ന് വൈകിട്ട് 7 മണിക്ക് പാലാ ചക്കമ്ബുഴയിലെ തറവാട്ട് വീട്ടില്‍ നിന്ന് കാല്‍നടയായിട്ടാണ് അദേഹം മലയാറ്റൂരിയിലേക്ക് യാത്ര തിരിക്കുന്നത്. ഇത് 36-ാം തവണയാണ് അദ്ദേഹം നടന്നു മലയാറ്റൂര്‍ കുരിശു മല കയറുന്നത്. കോവിഡ് കാലത്ത് മാത്രം ആണ് മലയാറ്റൂരിലേക്കുള്ള യാത്രക്ക് മുടക്കം വന്നത്. മന്ത്രി ആയതിന് ശേഷമുള്ള ആദ്യ കാല്‍നട യാത്ര കൂടിയാണിത് എന്ന പ്രത്യേകതയും ഈ യാത്രക്കുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക