ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഹരിപ്പാട് മാധവ ജംഗ്ഷനിലെ സിഗ്നലിന് സമീപമാണ് സംഭവം. കരുവാറ്റ സ്വദേശി അക്ഷയ് ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയപ്പോഴാണ് തീ കണ്ടത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക