സ്നേഹത്തിന് അതിരുകളില്ല. ലിംഗഭേദം, പ്രായം, ജാതി, വംശം, മതം എന്നിവ കണക്കിലെടുക്കാതെ ആളുകൾ തങ്ങളുടെ പ്രണയം തുറന്നു പറയാറുണ്ട്.. വ്യക്തിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത് കുറ്റമായിരിക്കില്ല, എന്നാൽ അങ്ങനെ ചെയ്യുന്നതിനുമുമ്പ്, അതിന്റെ അനന്തരഫലങ്ങൾ പരിഗണിക്കണം. ഒരു കോളേജ് പയ്യൻ ഒരു സ്ത്രീയോട് തന്റെ പ്രണയം പ്രകടിപ്പിക്കുകയും അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ അവളോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്യുന്ന വീഡിയോയാണ് ഇവിടെ പങ്കുവെക്കുന്നത്. ഇത് നടു റോഡിൽ ഒരു ഹൈ-വോൾട്ടേജ് നാടകത്തിന് കാരണമായി.

തന്നെക്കാൾ ഇരട്ടി പ്രായമുള്ള ഒരു യുവതിയോട് ആണ് കോളേജ് വിദ്യാർത്ഥി പ്രണയാഭ്യർത്ഥന വെളിപ്പെടുത്തിയത്. അവരെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും അവൻ പറഞ്ഞതായി യുവതി ആരോപിക്കുന്നു. കോളേജ് വിദ്യാർഥിക്ക് തന്റെ മകൻ ആകാനുള്ള പ്രായമേ ഉള്ളൂ എന്നും സ്ത്രീ ആക്ഷേപം നടത്തുന്നുണ്ട്. യുവതി ബഹളം ഉണ്ടാക്കുന്നത് കണ്ടു നാട്ടുകാർ കൂടി. ഓടിക്കൂടിയവൽ പ്രായമുള്ള ഒരാൾ യുവാവിനെ മർദ്ദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രംഗം സംഘർഷഭരിതം ആകുന്നതിനിടയിൽ യുവാവ് യുവതിയെ ആന്റി എന്ന് അഭിസംബോധന ചെയ്യുകയും ഇതിൽ യുവതി പ്രകോപിത ആകുന്നതും വീഡിയോയിൽ കാണാം. ഇപ്പോൾ ഞാൻ നിനക്ക് ആന്റി ആയി അല്ലേ എന്നാണ് പിന്നീട് യുവതി ചോദിക്കുന്നത്. തുടർന്നവർ സ്വന്തം ചെരിപ്പൂരി വിദ്യാർത്ഥിയെ മർദ്ദിക്കുന്നുണ്ട്. വീഡിയോ ട്വിറ്റർ ആണ് പങ്കുവെക്കപ്പെട്ടിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക