ഇടുക്കിയില്‍ പൊറോട്ട കഴിച്ച്‌ പതിനാറുകാരി മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകള്‍ നയന്‍മരിയ സിജുവാണ് മരിച്ചത്. അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷണ പദാര്‍ത്ഥം കഴിച്ചതോടെയാണ് മരണം സംഭവിച്ചത്.

മൈദ,ഗോതമ്ബ് എന്നിവ കുട്ടിക്ക് അലര്‍ജിക്ക് കാരണമാകാറുണ്ട്. മൈദ, ഗോതമ്ബ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ കഴിച്ച്‌ മുന്‍പ് കുട്ടി രോഗബാധിതയാവുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. അടുത്തിടെയായി രോഗം ഭേദപ്പെട്ടെന്ന് തോന്നി. ഇതിനെ തുടര്‍ന്ന് ചെറിയ തോതില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയിരുന്നു. ഇന്നലെ വൈകീട്ട് പൊറോട്ട കഴിച്ച കുട്ടിക്ക് അസ്വസ്ഥത നേരിട്ടു. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് പെട്ടെന്ന് ആരോഗ്യനില തീര്‍ത്തും വഷളായി. ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ സിജു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക