കസ്റ്റംസിനെ വെട്ടിച്ച്‌ 29.89 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി വിമാനത്താവളത്തിനുള്ളില്‍ വെച്ച്‌ അറസ്റ്റിലായി. ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സാനിറ്ററി പാഡിനുള്ളിലാണ് യുവതി സ്വര്‍ണം ഒളിപ്പിച്ചുവെച്ചത്. നെടുമ്ബാശേരി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലാകുന്നത്. റിയാദില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലാണ് യുവതി നെടുമ്ബാശേരിയില്‍ എത്തിയത്.

യുവതിയുടെ നടത്തത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ യുവതിയെ പരിശോധിക്കുകയായിരുന്നു. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വീണ്ടും പരിശോധിച്ചപ്പോള്‍ അടിവസ്ത്രത്തിനകത്ത് സാനിറ്ററി പാഡ് കണ്ടെത്തി. ചോദിച്ചപ്പോള്‍ തനിക്ക് ആര്‍ത്തവമാണെന്നും അടിവസ്ത്രം അഴിക്കാന്‍ കഴിയില്ലെന്നും യുവതി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാഡിനുള്ളില്‍ ചുമന്ന നിറം അടിച്ചിരുന്നു. എന്നാല്‍, ഗ്രീന്‍ ചാനലിലൂടെ കടന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ശേഷം സാനിറ്ററി പാഡ് അഴിച്ച്‌ പരിശോധിച്ചു. ഇതോടെയാണ് യുവതിയുടെ കള്ളത്തരം വെളിയിലായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക