സൗദി ലീഗിൽ കളത്തിലിറങ്ങിയ ക്രിസ്ത്യാനോ റൊണാൾഡോയുടെ സംഹാരതാണ്ഡവമാണ് ഇന്നലെ കണ്ടത്. എതിരാളികളെ അക്ഷരാർത്ഥത്തിൽ മഴയിൽ മുക്കി കൊല്ലുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. 61മിനിറ്റ് പിന്നിടുമ്പോഴേക്കും നാലു ഗോളുകളാണ് അൽ നാസർ നേടിയത്. ആ നാലു ഗോളും നേടിയത് ക്രിസ്ത്യാനോ റൊണാൾഡോ തന്നെ. ഗംഭീര ഫോമിലാണ് റൊണാൾഡോ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ക്രിസ്ത്യാനോ റൊണാൾഡോ സ്കോർ ചെയ്യുന്നത്. വിമർശകർക്കുള്ള റൊണാൾഡോയുടെ ഉഗ്രൻ മുന്നറിയിപ്പ് തന്നെയാണ് ഇത്. റൊണാൾഡോയുടെ കാലം കഴിഞ്ഞിട്ടില്ല എന്ന സൂചന കൂടിയാണ് ഈ മത്സരത്തിലൂടെ ഫുട്ബോൾ പ്രേമികൾക്ക് നൽകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ:


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക