കളക്ടറേറ്റില്‍ ബോംബ് വച്ചതായി ഭീഷണിക്കത്തെഴുതിയ അമ്മയും മകനും പിടിയില്‍. മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് നേരത്തേ എഴുതിയ ഭീഷണിക്കത്തുകളും തുടര്‍ന്നും അയക്കാന്‍ വെച്ചിരുന്ന ചില കത്തുകളും പോലീസ് കണ്ടെടുത്തു. കൊല്ലം കളക്ടറേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞയാഴ്ചയാണ് ഷാജന്‍ കത്ത് അയച്ചത്. സിവില്‍ സ്റ്റേഷനിലെ ഏഴ് ഓഫീസുകളില്‍ ബോംബ് സ്ഫോടനം ഉണ്ടാകുമെന്നാണ് ഭീഷണിക്കത്തില്‍ ഉണ്ടായിരുന്ന സന്ദേശം. ഭീഷണിക്കത്ത് ഷാജന്റെ അമ്മയുടെ പേരിലായിരുന്നു.

കത്ത് ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാജനും അമ്മയും പിടിയിലായത്. ഷാജന്‍ കത്ത് പോസ്റ്റ് ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കൃത്യമായി തെളിവുകളോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വരും മാസങ്ങളിലെ തീയതികള്‍ വെച്ച്‌ വേറെയും ഭീഷണിക്കത്തുകള്‍ ഷാജന്‍ തയാറാക്കിയതായി പരിശോധനയില്‍ വ്യക്തമായി. നേരത്തേ എഴുതിയ ഭീഷണിക്കത്തുകളും ഇനി അയക്കാന്‍ വെച്ചിരുന്ന ചില കത്തുകളും പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഇതേ കൈയക്ഷരത്തില്‍ 2019 മുതല്‍ പലതവണ കത്തുകള്‍ കളക്ടറേറ്റിലേക്ക് വന്നിട്ടുണ്ടെന്ന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.

കത്തില്‍ സ്വന്തം പേരുതന്നെ വെച്ചിരുന്നതിനാല്‍ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ പോലീസ് ഷാജനെ സംശയിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ കൃത്യമായി തെളിവുകളോടെയാണ് പോലീസ് ഷാജനെ പിടികൂടിയത്. 2014ല്‍ വേളാങ്കണ്ണി പള്ളിക്ക് ബോംബ് വച്ചിട്ടുണ്ടെന്ന് സ്വന്തം പേരില്‍ ഭീഷണിക്കത്തെഴുതിയ ആളാണ് ഷാജന്‍. അന്നും കത്തില്‍ സ്വന്തം പേരുതന്നെ വെച്ചതുകൊണ്ട് പോലീസ് ഷാജനെ സംശയിച്ചിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക