ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സംഭവിച്ചേക്കാവുന്ന മരണങ്ങളില്‍ കുടുംബത്തിന് സാമ്ബത്തിക പിന്തുണയാണ് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍. തുടര്‍ന്നുള്ള ജീവിതം മുന്നോട്ട് കൊണ്ടു പോകാനും സാമ്ബത്തികമായ ഭദ്രതയും ലെെഫ് ഇന്‍ഷൂറന്‍സ് പോളികള്‍ നല്‍കുന്നു. ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളില്‍ എന്‍ഡൗമെന്റ് പോളിസികളാണെങ്കില്‍ ജീവിത സുരക്ഷയ്ക്കൊപ്പം സമ്ബാദ്യത്തിനുള്ള വഴി കൂടി തുറക്കുന്നുണ്ട്.

മരണാനുകൂല്യത്തിനൊപ്പം പോളിസി കാലാവധി പൂര്‍ത്തിയാക്കുന്ന വ്യക്തിക്ക് പ്രീമിയം തുകയും ബോണസും ചേര്‍ത്ത് തിരികെ ലഭിക്കുന്ന പോളിസികളാണിവ. ഇത്തരത്തില്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ പുതിയൊരു പോളിസിയായ ധന്‍ വര്‍ഷ പോളിസിയാണ് ഈ ലേഖനത്തില്‍ വിശദമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്‍ഐസി ധന്‍ വര്‍ഷ പോളിസി:

2022 ഒക്ടോബര്‍ 17 ന് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ആരംഭിച്ച പോളിസിയാണ് എല്‍ഐസി ധന്‍ വര്‍ഷ. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ലൈഫ് ഇന്‍ഷൂഫറന്‍സ് പ്ലാനാണിത്. പോളിസിയിലെ ചുരുങ്ങിയ സം അഷ്വേഡ് തുക 1.25 ലക്ഷമാണ്. പരമാവധി അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. പോളിസി ടേം അനുസരിച്ചാണ് പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായ പരിധി നിശ്ചയിച്ചിട്ടുള്ളത്.

15 വര്‍ഷ പോളിസിയില്‍ ചേരാന്‍ 3 വയസ് പൂര്‍ത്തിയാകണം. 10 വര്‍ഷ പോളിസിയില്‍ 8 വയസുകാരന് ചേരാം. കാലാവധിയില്‍ 18 വയസ് പൂര്‍ത്തിയാകണം. ഓപ്ഷന്‍ ഒന്ന് പ്രകാരം പോളിസിയില്‍ ചേരുന്നൊരാള്‍ക്കുള്ള ഉയര്‍ന്ന പ്രായ പരിധി 70 വയസാണ്. ഓപ്ഷന്‍ രണ്ടില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 50 വയസാണ്.

രണ്ട് ഓപ്ഷനുകള്‍

മരണാനുകൂല്യത്തിനും മെച്യൂരിറ്റി ബെനഫിറ്റിനും പ്രാധാന്യം നല്‍കുന്ന രണ്ട് ഓപ്ഷനുകളാണിത്. ആദ്യ ഓപ്ഷന്‍ കൂടുതല്‍ മെച്യൂരിറ്റി ബെനഫിറ്റ് നല്‍കുന്നു. പ്രീമിയത്തിന്റെ 1.25 ഇരട്ടി ഡെത്ത് ബൈനഫിറ്റും ഗ്യാരണ്ടീഡ് അഡിഷണന്‍ ബോണസും ലഭിക്കും. ഓപ്ഷന്‍ ഒന്നില്‍ ലഭിക്കുന്ന ബോണസ് കൂടുതലാണ്.10 വര്‍ഷത്തിന്റെ പോളിസി 7 ലക്ഷത്തിന് മുകളിലുള്ള സം അഷ്വേഡിന് വാങ്ങുന്നൊരാള്‍ക്ക് 1000 രൂപയ്ക്ക് 70 രൂപ പ്രതിവര്‍ഷം ബോണസ് ലഭിക്കും. 15 വര്‍ഷത്തേക്ക് ആണെങ്കില്‍ 75 രൂപയും ലഭിക്കും. ഇതിനാല്‍ മെച്യൂരിറ്റി തുക കൂടും.

രണ്ടാമത്തെ ഓപ്ഷനില്‍ പ്രീമിയത്തിന്റെ 10 മടങ്ങ് ഡെത്ത് ബെനഫിറ്റ് ലഭിക്കും. ഇവിടെ 10 വര്‍ഷത്തെ പോളിസിക്ക് 35 രൂപയും 15 വര്‍ഷത്തെ പോളിസിക്ക് 40 രൂപയുമാണ് ബോണസ് ലഭിക്കുന്നത്. മരണാനുകൂല്യം കൂടുതല്‍ ലഭിക്കുന്നത് ഓപ്ഷന്‍ രണ്ടിലാണ്.

മരണാനുകൂല്യം

എല്‍ഐസി ധന്‍ വര്‍ഷ പോളിസിയിലെ മരണാനുകൂല്യം കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 35 വയസുള്ള വ്യക്തി ഓപ്ഷന്‍ 2 പ്രകാരം 10 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി 15 വര്‍ഷ കാലയളവില്‍ വാങ്ങിയാല്‍ 1,000 രൂപയ്ക്ക് 40 രൂപ നിരക്കിലാണ് ഗ്യാരണ്ടിഡ് അഡിഷന്‍ ലഭിക്കുക. ഒറ്റത്തവണ പ്രീമിയമായി നികുതി ഉള്‍പ്പടെ 9,14,323 രൂപ അടയ്ക്കണം.പോളിസി ഉടമ 10-ാം പോളിസി വര്‍ഷത്തില്‍ മരണപ്പെട്ടാല്‍ നോമിനിക്ക് 91,49,500 രൂപ ലഭിക്കും. 15-ാം വര്‍ഷത്തിലാണ് പോളിസി ഉടമ മരണപ്പെടുന്നതെങ്കില്‍ 93,49,500 രൂപ ലഭിക്കും. പോളിസി കാലാവധി പൂര്‍ത്തിയാക്കുകയാണെങ്കില്‍ 16 ലക്ഷം രൂപയാണ് തിരികെ ലഭിക്കുക.

Life insurance policies provide financial support to the family in case of death at any stage of life. Life insurance policies provide financial security and continuity of life. Endowment policies in life insurance policies open up avenues for savings along with life security. These are policies in which the premium amount and bonus are returned to the person who completes the policy term and death benefit in case of fatality. Dhan Varsha Policy, a new policy of Life Insurance Corporation, is detailed in this article.

LIC Dhan Varsha is a policy launched by Life Insurance Corporation on 17 October 2022. It is a non-linked, non-participating, individual, savings, life insurance plan. The minimum sum assured in the policy is 1.25 lakhs. There is no limit to the maximum sum assured. The age limit for joining the scheme is fixed according to the policy term.

3 years must be completed to join the 15 year policy. An 8-year-old can join a 10-year policy. Must be 18 years at maturity. The upper age limit for a policyholder under option one is 70 years. Upper age limit for joining option two is 50 years.

These are two options that emphasize death benefit and maturity benefit. The first option offers a higher maturity benefit. A death benefit of 1.25 times the premium and a guaranteed addition bonus will be available. Option 1 has higher bonus. A 10-year policy for a sum assured above Rs 7 lakh will get a bonus of Rs 70 per Rs 1000 per annum. If it is for 15 years, you will get 75 rupees. This will increase the maturity amount. The second option offers a death benefit of 10 times the premium. Here the bonus is Rs 35 for a 10 year policy and Rs 40 for a 15 year policy. The death benefit is higher in option two.

Death/Maturity Benefit

Let’s see how the death benefit is calculated in LIC Dhan Varsha policy. If a 35-year-old person buys a policy with a sum assured of Rs 10 lakh under Option 2 for a period of 15 years, he will get a guaranteed addition of Rs 40 per Rs 1,000. 9,14,323 inclusive of tax as one time premium should be paid. If the policyholder dies in the 10th policy year, the nominee will get Rs 91,49,500. 93,49,500 if the policyholder dies in the 15th year. 16 lakhs will be refunded if the policy expires.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക