കോഴിക്കോട്: നാളെ മുതല്‍ കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്‍മാറി. മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. വ്യാപാരികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണെന്നും വരും ദിവസങ്ങളില്‍ ഇതിന് പരിഹാരം കാണാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

സമരപരിപാടികളില്‍ നിന്ന് പിന്‍തിരിയണമെന്നും കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഒരു നടപടിയും വ്യാപാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ചയെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ പറഞ്ഞു. ഉച്ചയ്ക്ക് ജില്ലാ കലക്ടര്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയപ്പോള്‍ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വ്യാപാരികള്‍ ഉറച്ചുനിന്നിരുന്നു. പിന്നാലെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതോടെ സമരത്തില്‍ നിന്നും വ്യാപാരിരകള്‍ പിന്‍മാറുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക