കുടുംബം തനിക്ക് തുടര്‍ചികിത്സ നിഷേധിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മികച്ച ചികിത്സയാണ് കിട്ടുന്നതെന്നും കുടുംബവും പാര്‍ട്ടിയും നല്ല പിന്തുണയാണ് നല്‍കുന്നതെന്നും ഉമ്മന്‍ ചാണ്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ചാണ്ടിക്ക് തുടര്‍ ചികിത്സ നല്‍കുന്നില്ലെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് വിശദീകരണുമായി ഉമ്മന്‍ചാണ്ടിയും മകന്‍ ചാണ്ടി ഉമ്മനും വീഡിയോയുമായി എത്തിയത്.

‘ചികിത്സയെക്കുറിച്ച്‌ എനിക്കൊരു പരാതിയുമില്ല. ഏറ്റവും മെച്ചപ്പെട്ട ചികിത്സയാണ് എന്റെ കുടുംബവും പാര്‍ട്ടിയും നല്‍കിയിട്ടുള്ളത്. യാതൊരു വിധ വീഴ്ചയുമില്ലാത്ത വിധത്തിലാണ് ചികിത്സ. അതില്‍ ഞാന്‍ സംതൃപ്തനാണ്.’- വീഡിയോയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈയൊരു ഖേദകരമായ സാഹചര്യമുണ്ടാക്കിയത് മാധ്യമങ്ങള്‍ ആണെന്നും ഇത്തരമൊരു ക്രൂരത തന്റെ കുടുംബത്തോട് ചെയ്യാന്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മന്‍ വീഡിയോയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക