മലയാളികളുടെ പ്രിയ താര ദമ്ബതികളാണ് നസ്രിയയും ഫഹദും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ നസ്രിയ പങ്കുവയ്ക്കാറുണ്ട്.ഇരുവരും ഒന്നിച്ചെത്തിയ പരസ്യ ചിത്രത്തിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഐസ്‌ക്രീം കമ്ബനിയുടെ പരസ്യത്തില്‍ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോകള്‍ ആരാധകര്‍ കൗതുകത്തോടെയാണ് ഏറ്റെടുത്തത്. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം സ്‌ക്രീനില്‍ ഇരുവരെയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.

മൊറോക്കൊയില്‍ അവധി ആഘോഷിക്കാനെത്തിയിരിക്കുകയാണ് താരദമ്ബതികള്‍. ഈ വര്‍ഷം ഫഹദിനൊപ്പമുള്ള ആദ്യ പോസ്റ്റ് എന്നാണ് ചിത്രത്തിനു താഴെ നസ്രിയ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി ചിത്രങ്ങളാണ് പോസ്റ്റില്‍ കൂടുതലായും ഉള്‍പ്പെടുന്നത്. ഫഹദിന്റെ സഹോദരനും നടനുമായ ഫര്‍ഹാന്‍ ഫാസില്‍ ചിത്രത്തിനു താഴെ കമന്റു ചെയ്‌തിട്ടുണ്ട്. ക്യൂട്ട് കപ്പിള്‍സെന്നാണ് ആരാധകര്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2014 ലാണ് നസ്രിയയും ഫഹദും വിവാഹിതരായത്. നസ്രിയയാണ് തന്റെ ഉയര്‍ച്ചകള്‍ക്കു കാരണമെന്ന് പല അഭിമുഖങ്ങളിലും ഫഹദ് പറയാറുണ്ട്. ബാഗ്ലൂര്‍ ഡെയ്‌സ്, ട്രാന്‍സ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ‘മലയന്‍ക്കുഞ്ഞ്’, ‘ ആഹാ സുന്ദരാ’ എന്നിവയാണ് ഇരുവരുടെയും അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക