മലയാളി ഫാഷന്‍ ഡിസൈനിംഗ് വിദ്യാർഥിനിയുടെ മൃതശരീരം സംസ്കരിച്ചു. പന്‍വേലിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്സില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. എട്ടാം നിലയില്‍ നിന്നാണ് വീണത്. ജനുവരി 29ന് പുലർച്ചെയായിരുന്നു സംഭവം.

ചങ്ങനാശ്ശേരി നെടുംപറമ്ബില്‍ നിരീഷ് തോമസിന്‍റെ മകള്‍ റോസ്മേരി (20) ആണ് മരിച്ചത്. അമിറ്റി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം പിറ്റേന്ന് തന്നെ നാട്ടിലെത്തിച്ചിരുന്നു. ഇന്ന് രാവിലെയാണ് ശവസംസ്കാര ചടങ്ങുകൾ നടത്തിയത്. തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് മരിച്ച റോസ്മേരി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക