ഓണം വന്നെത്തിക്കഴിഞ്ഞു. ഓണാഘോഷത്തിനായി തയ്യാറെടുക്കുകയാണ് ഓരോ മലയാളിയും. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ അടക്കം ശ്രദ്ധ നേടുന്നത് അവധികളുടെ പെരുമഴയാകുന്ന ഓണക്കാലമാണ്. ഓണാഘോഷങ്ങള്‍ എല്ലാം നടത്തി സ്‌കൂളുകളും കോളേജുകളും അടച്ചു കഴിഞ്ഞു. സെപ്റ്റംബര്‍ നാലിനാണ് ഓണാവധിക്ക് ശേഷം സ്‌കൂളുകളും കോളേജുകളും തുറക്കുക.

27 മുതല്‍ 31 വരെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയാണ്. ഈ ആഴ്ചയില്‍ 30 ഒഴികെയുള്ള ദിനങ്ങളില്‍ ബാങ്കും പണിമുടക്കും. അതായത് 26,27,28,29, 31 തീയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തന രഹിതമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

29,31, സെപ്റ്റംബര്‍ ഒന്ന് എന്നിങ്ങനെ മൂന്ന് ദിനം ബീവറേജസും പണിമുടക്കും. 29,30,31 തീയതികളില്‍ റേഷൻ കടകള്‍ക്കും അവധിയാണ് . എന്നാല്‍ ഓഗസ്റ്റ് 27-ഞായറാഴ്ച റേഷൻകടകള്‍ക്ക് പ്രവൃത്തി ദിനമാണ്. ഇതിന് പകരമായി ഓഗസ്റ്റ് 30-ന് റേഷൻകടകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക