പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്‌ക്കൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍. രാജപാളയം സ്വദേശിയായ പതിനേഴുകാരനൊപ്പമാണ് മുപ്പത്തിമൂന്നുകാരി ഒളിച്ചോടിയത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്.

യുവതി വിവാഹിതയാണ്. യുവതിയെ കാണാനില്ലെന്ന് കാണിച്ച്‌ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കന്യാകുമാരിയില്‍വച്ചാണ് യുവതിയും കൗമാരക്കാരനും പിടിയിലായത്. ഇരുവരും അവിടെ ഒന്നിച്ച്‌ താമസിച്ച്‌ വരികയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക