ബിരുദ പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ കോളജുകളുടെ പ്രവര്‍ത്തനസമയം രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് വരെയാക്കാനുള്ള നിര്‍ദേശവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിന്‍റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് നിര്‍ദേശം അവതരിപ്പിച്ചത്. അധ്യാപകരുടെ ജോലി ഭാരത്തില്‍ മാറ്റം വരുത്താതെ ഇത് നടപ്പാക്കാനാകണമെന്ന് മന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടു.

സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് അധ്യാപകര്‍ക്ക് കോളജില്‍ എത്താം. വിദ്യാര്‍ഥികള്‍ക്ക് ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങള്‍ കൂടുതല്‍ സമയം പ്രയോജനപ്പെടുത്താനാണ് രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചുവരെ കോളജുകള്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുന്നത്. ബിരുദ കോഴ്സുകള്‍ നിലവിലെ മൂന്ന് വര്‍ഷത്തില്‍നിന്ന് നാല് വര്‍ഷത്തിലേക്ക് മാറുന്നതിനനുസൃതമായാണ് പാഠ്യപദ്ധതിയിലും മാറ്റം കൊണ്ടുവരുന്നത്. പാഠ്യപദ്ധതി പരിഷ്കരണത്തിന് സര്‍വകലാശാലകള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന മാതൃക കരിക്കുലം മാര്‍ച്ചിനകം തയാറാക്കാനും മന്ത്രി നിര്‍ദേശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്രകാരം നിശ്ചിത ക്രെഡിറ്റ് ഭാഷ, മാനവിക വിഷയങ്ങളില്‍ പൂര്‍ത്തിയാക്കാന്‍ സാധ്യമാകുന്ന രീതിയില്‍ പാഠ്യപദ്ധതിയില്‍ മാറ്റവും കരിക്കുലം കമ്മിറ്റി നിര്‍ദേശിച്ചു. സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കുമ്ബോള്‍ തന്നെ ആഴ്ചയില്‍ അഞ്ച് ദിവസമായി 35 മണിക്കൂറില്‍ കുറയാത്ത കാമ്ബസ് സാന്നിധ്യം അധ്യാപകര്‍ ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 48 മണിക്കൂര്‍ കാമ്ബസ് സൗകര്യം ഉറപ്പാക്കണം. ഇതില്‍ 22 മുതല്‍ 25 വരെ മണിക്കൂര്‍ നേരിട്ടുള്ള ക്ലാസ് ലഭ്യമാക്കണം. അവശേഷിക്കുന്ന സമയം ലാബ്, ലൈബ്രറി ഉള്‍പ്പെടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാം. വിദ്യാര്‍ഥികള്‍ക്ക് അധിക ക്രെഡിറ്റ് നേടാന്‍ വര്‍ഷത്തില്‍ രണ്ട് സെമസ്റ്ററിന് പുറമെ വേനലവധിക്കാലത്ത് ഫാസ്റ്റ് ട്രാക്ക് സെമസ്റ്റര്‍ രീതിയും നിര്‍ദേശിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക