യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി ശശി തരൂര്‍ എംപിയുടെ കൂടിക്കാഴ്ച തുടരുന്നു. ഇന്നലെ കൊല്ലത്ത് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണിനെ തരൂര്‍ സന്ദര്‍ശിച്ചു. സുഹൃത്തിനെ കാണാനെത്തി എന്നായിരുന്നു തരൂരിന്റെ പ്രതികരണം.

ഷിബു ബേബി ജോണ്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയാകുമെന്ന സൂചന എ.എ അസീസ് നല്‍കിയതിന് പിന്നാലെയാണ് ശശി തരൂര്‍ ഷിബു ബേബി ജോണിനെ കാണാനെത്തിയത്. ഷിബുവിന്റെ കൊല്ലത്തെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഷിബു ആര്‍.എസ്.പി സെക്രട്ടറിയായാല്‍ തനിക്കുള്ള പിന്തുണ കൂട്ടാമെന്ന് തരൂര്‍ പ്രതീക്ഷിക്കുന്നുണ്ട്. സൗഹൃദ സന്ദര്‍ശനം എന്നായിരുന്നു തരൂരിന്റെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ട എ എ അസീസ്, അദ്ദേഹം പാര്‍ട്ടിക്ക് വിധേയനാകണമെന്നും പറഞ്ഞു. അതേസമയം തരൂര്‍ കേന്ദ്രമന്ത്രിയായി കാണണമെന്നാണ് ആഗ്രഹമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടക്കാലത്ത് അതൃപ്തി പരസ്യമാക്കിയ ഷിബു ബേബി ജോണിനെ ഒപ്പം നിര്‍ത്താനാകുമെന്നാണ് തരൂരിന്റെ കണക്കുകൂട്ടല്‍. ഷിബുവിനും തരൂര്‍ അനുകൂല നിലപാടാണെന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക