സോഷ്യല്‍മീഡിയ തുറന്നാല്‍ വെഡ്ഡിങ്, പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ആഘോഷങ്ങളുടെ റീലുകളുടെ പ്രവാഹമാണ്. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിവാഹം ആഘോഷമാക്കുമ്ബോള്‍ ആശങ്കയിലാകുന്ന വിഭാഗവുമുണ്ട്. സമൂഹത്തിന്റെ കണ്ണില്‍ ‘കെട്ടുപ്രായ’ത്തിലോ ‘കെട്ടുപ്രായം’ കഴിഞ്ഞവരോ ആയവര്‍. അതില്‍ തന്നെ പെണ്‍കുട്ടികള്‍. ഒരോ വിവാഹത്തിന് പങ്കെടുക്കുമ്ബോഴും ‘ഇനി അടുത്തത് നിന്റേതാണ്’ , അല്ലെങ്കില്‍, ‘എന്നാണ് നിന്റെ കല്യാണ സദ്യ തരുന്നത്’ എന്ന ചോദ്യം കേള്‍ക്കാത്ത പെണ്‍കുട്ടികള്‍ കുറവായിരിക്കും. വിവാഹവും കുടുംബ ജീവിതത്തെ കുറിച്ച്‌ സ്വന്തം കുടുംബത്തിനും സമൂഹത്തിനുമുള്ള സങ്കല്‍പ്പങ്ങളും പ്രതീക്ഷകളുമെല്ലാം അവിവാഹതരായ സ്ത്രീകളെ ആശങ്കയിലേക്ക് തള്ളിവിട്ടേക്കാം.

ഇതിനെ സാധൂകരിക്കുന്നതാണ് ഡേറ്റിങ് ആപ്പായ ബംബിള്‍ അടുത്തിടെ നടത്തിയ പഠനവും പറയുന്നത്. കുടുംബത്തില്‍ നിന്നും വിവാഹം കഴിക്കാനുള്ള സമ്മര്‍ദ്ദം കൂടുതലാണെന്ന് ഇന്ത്യയിലെ 39 ശതമാനം യുവതികളും പറയുന്നുവെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എപ്പോഴാണ് വിവാഹം കഴിക്കുന്നത് എന്ന ചോദ്യം കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്നാണ് 39 ശതമാനം യുവതികളും പറയുന്നത്. സര്‍വേയില്‍ പങ്കെടുത്ത അവിവാഹിതരായ യുവതികളില്‍ ഏതാണ്ട് മൂന്നിലൊന്ന് (33 ശതമാനം) പേരും വിവാഹ ബന്ധത്തിലേക്ക് കടക്കാന്‍ നിര്‍ബന്ധിതാരാകുന്നുവെന്നാണ് പഠനത്തിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. ഇതുകൂടാതെ സിംഗിളായി ഇരിക്കുന്നത് എന്തോ കടുത്ത അപരാതമാണെന്ന തരത്തിലുള്ള മറ്റുള്ളവരുടെ പെരുമാറ്റവും യുവതികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബംബിള്‍ പറയുന്നതനുസരിച്ച്‌, അവിവാഹിതരായ ആളുകള്‍, പ്രത്യേകിച്ച്‌ സ്ത്രീകള്‍, അവിവാഹിതരായി തുടരാനും അവരുടെ മുന്‍ഗണനകളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാനും ബോധപൂര്‍വ്വം തീരുമാനിക്കുന്നു. അതേസമയം അവര്‍ ആരെ, എങ്ങനെ ഡേറ്റ് ചെയ്യണമെന്നതിനെ കുറിച്ചും കൂടുതല്‍ ആസൂത്രണമുള്ളവരാണഅ.ഡേറ്റിംഗ് ആപ്പ് അടുത്തിടെ നടത്തിയ പഠനമനുസരിച്ച്‌, ഇന്ത്യയില്‍ വോട്ടെടുപ്പില്‍ പങ്കെടുത്ത 81 ശതമാനം സ്ത്രീകളും അവിവാഹിതരായിരിക്കുന്നതും ഒറ്റയ്ക്ക് ജീവിക്കുന്നതും കൂടുതല്‍ അനായാസമാണെന്നും അഭിപ്രായപ്പെട്ടു. ഡേറ്റ് ചെയ്യുമ്ബോള്‍ തങ്ങളുടെ മുന്‍ഗണനകളും ആവശ്യങ്ങളും വേണ്ടെന്ന് വെക്കില്ലെന്നാണ് 69 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക