ന്യൂഡല്‍ഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 338 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ബിജെപി 328 സീറ്റുകള്‍ വരെ ഒറ്റയ്ക്ക് നേടും. പ്രതിപക്ഷം ഇന്ത്യ 144 സീറ്റുകള്‍ നേടും. കോണ്‍ഗ്രസിന് 52 മുതല്‍ 72 സീറ്റുകള്‍ വരെ നേടാനാകും. ടൈംസ് നൗ -ഇടിജി സര്‍വേ വ്യക്തമാക്കുന്നു. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി മികച്ച മുന്നേറ്റം തുടരുമെന്നാണ് പ്രവചനം. ഉത്തര്‍ പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി ശക്തമായ മേധാവിത്വം തുടരും. പ്രധാനമന്ത്രിയായി രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നരേന്ദ്ര മോദിയെ തന്നെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നതായും ടൈംസ് നൗ ഇടിജി സര്‍വേ ഫലം വ്യക്തമാക്കുന്നു.

ഭരണ തുടര്‍ച്ച പ്രവചിക്കുന്ന സര്‍വ്വേ കേരളത്തില്‍ എൻഡിഎ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയാണ് വിശദീകരിക്കുന്നത്. കേരളത്തില്‍ ബിജെപി സീറ്റുനേടുമെന്നും സിപിഎമ്മിന് 3 മുതല്‍ 5 വരെ സീറ്റു ലഭിക്കുമെന്നും സര്‍വേ പറയുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിനാണ് വലിയ മുൻതൂക്കം. തൃശൂരില്‍ സുരേഷ് ഗോപി ബിജെപിക്കായി മത്സരിക്കുമെന്ന് ഉറപ്പാണ്. ഇവിടെ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ട്. അതിനിടെയാണ് ദേശീയ ചാനല്‍ സര്‍വ്വേയില്‍ കേരളത്തില്‍ ബിജെപിക്ക് സീറ്റ് പ്രവചിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഉത്തരേന്ത്യൻ സീറ്റുകളില്‍ കാവി പാര്‍ട്ടി 136 സീറ്റുകള്‍ നേടും.യുപിയില്‍ 70-74 സീറ്റുകളും രാജസ്ഥാനില്‍ 24 സീറ്റുകളും മധ്യപ്രദേശില്‍ 27-29 സീറ്റുകളും ഛത്തീസ്‌ഗഡില്‍ 10-11 സീറ്റുകളും നേടുമെന്നാണ് പ്രവചനം.മൊത്തത്തില്‍, എൻഡിഎയ്ക്ക് 44 ശതമാനം വോട്ട് വിഹിതവും, ഇന്ത്യൻ സഖ്യത്തിന് 39 ശതമാനം വോട്ട് വിഹിതവും ലഭിക്കും. വൈഎസ്‌ആര്‍സിപി (3 ശതമാനം), ബിജെഡി (2 ശതമാനം), ബിആര്‍എസ് (1 ശതമാനം) എന്നിവരും മറ്റുമാണ് പ്രവചിക്കുന്നത്.

പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ലഭിക്കുന്ന സീറ്റുകള്‍: ബിജെപി: 308-328, കോണ്‍ഗ്രസ്: 52-72, വൈ എസ് ആര്‍ കോണ്‍ഗ്രസ്: 24-25, ഡിഎംകെ: 20-24, ടിഎംസി: 20-24, ബിജെഡി: 13-15, ബിആര്‍എസ്: 3-5, ആംആദ്മി: 4-7, മറ്റുള്ളവര്‍ : 66-76

സംസ്ഥാനം തിരിച്ച്‌ ബിജെപി മുന്നണിക്കും ഇന്ത്യാ സഖ്യത്തിനുമുള്ള സാധ്യത ഇങ്ങനെ:

യുപി:-എൻഡിഎ: 70-74, ഇന്ത്യ: 4-8,ബിഎസ്‌പി: 0-1മറ്റുള്ളവര്‍: 1-3, ഗുജറാത്ത്– :എൻഡിഎ 26, ബംഗാള്‍:-എൻഡിഎ: 17-19,ഇന്ത്യ: 22-26, രാജസ്ഥാൻ-എൻഡിഎ: 24,ഇന്ത്യ: 0-1, എംപി:എൻഡിഎ: 27-29,ഇന്ത്യ: 0-2, ഛത്തീസ്‌ഗഡ്: എൻഡിഎ: 10-11, ഇന്ത്യ: 0-1, എ പി: വൈഎസ്‌ആര്‍സിപി: 24-25, ടിഡിപി: 0-1, തെലങ്കാന:കോണ്‍ഗ്രസ്: 8-10,ബിജെപി: 3-5,ബിആര്‍എസ്: 3-5, മഹാരാഷ്ട്ര: എൻഡിഎ: 27-31, എംവിഎ: 16-20, മറ്റുള്ളവ: 1-2, തമിഴ്‌നാട്: ഡിഎംകെ: 20-24, കോണ്‍ഗ്രസ്: 10-12, എഐഎഡിഎംകെ: 3-6, കര്‍ണാടക: ബിജെപി: 20-22,കോണ്‍ഗ്രസ്: 6-8, ഗോവ:ബിജെപി: 1,കോണ്‍ഗ്രസ്: 0-1, ഡല്‍ഹി:എൻഡിഎ: 6-7, ഇന്ത്യ: 0-1, പഞ്ചാബ്: എൻഡിഎ: 3-5, ഇന്ത്യ: 6-10, ജമ്മുകാശ്മീര്‍ & ലഡാക്ക്- എൻഡിഎ: 13, ഇന്ത്യ: 3-4-, മറ്റുള്ളവ: 0-1, കേരളം:- ബിജെപി: 0-1- കോണ്‍ഗ്രസ്: 11-14- സിപിഎം: 3-5- ഐയുഎംഎല്‍: 1-2, ഹിമാചല്‍ പ്രദേശ്:– എൻഡിഎ: 3-4- ഇന്ത്യ: 0-1- മറ്റുള്ളവ: 0

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക