പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൃത്യതയാർന്ന വാക്കുകളുടെ വക്താവാണ്. പഠിച്ച് കാര്യങ്ങളെ അവതരിപ്പിക്കുന്ന നിയമസഭാ സമാജകരിൽ പ്രമുഖനാണ്. നിലപാടിൽ കൃത്യതയുള്ള ആളാണ്. പലപ്പോഴും തന്റെ നിലപാടുകൾ തുറന്നുപറയുന്നതിന് പേരിൽ അദ്ദേഹം വിവാദങ്ങളിൽ പെടാറുണ്ട്. സമുദായിക സംഘടനകളെക്കുറിച്ച് നടത്തിയ പരാമർശം വലിയ രീതിയിൽ എൻഎസ്എസ് അദ്ദേഹത്തിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

മുമ്പ് പാലായുടെ ബിഷപ്പ് ലൗ ജിഹാദ് നർക്കോട്ടിക് ജിഹാദ് എന്നിവയുമായി ബന്ധപ്പെട്ട പള്ളിയിൽ പ്രസംഗിച്ചപ്പോൾ വിശപ്പിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ ഒരാളായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതിൻറെ പേരിൽ തീവ്ര ക്രൈസ്തവ അല്മായ ഗ്രൂപ്പുകൾ അദ്ദേഹത്തെ ഒരു ക്രൈസ്തവ വിരുദ്ധനായി ചിത്രീകരിക്കുകയും നിരന്തരം കടന്നാക്രമിക്കുകയും ചെയ്തിരുന്നു. മുസ്ലിം സമുദായത്തോട് അദ്ദേഹത്തിനുള്ളത് പ്രീണന നയമാണെന്നും മറ്റു സമുദായങ്ങളോട് അസഹിഷ്ണുത ആണെന്നും വരെ ആക്ഷേപം ഉയർത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് ക്രൈസ്തവദർശനങ്ങളെ ഉയർത്തിപ്പിടിച്ചും ക്രിസ്തു വചനം ഉദ്ബോധിപ്പിച്ചും വി ഡി സതീശൻ നടത്തിയ ഒരു പ്രസംഗമാണ്. പെന്തക്കോസ്താ സഭയുടെ സമ്മേളനത്തിലാണ് മുഖ്യാതിഥിയായി എത്തിയ സതീശൻ ഇത്തരം ഒരു പ്രസംഗം നടത്തിയത്. ദൈവമക്കളോട് സംസാരിക്കാൻ അവസരം തന്നതിൽ ദൈവസഭയുടെ ഭാരവാഹികളോട് നന്ദി പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിക്കുന്നത്. വി ഡി സതീഷിനെ പോലെ ഒരു മതനിരപേക്ഷ നിലപാട് ഉയർത്തി പഠിക്കുന്ന നേതാവ് ക്രൈസ്തവ മൂല്യങ്ങളെ കുറിച്ച് ക്രിസ്തുവചനം ഉദ്ധരിച്ചുകൊണ്ട് നടത്തിയ പ്രസംഗം എന്താണെങ്കിലും സമൂഹമാധ്യമങ്ങളിൽ വൈറലാക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക