സുല്‍ത്താന്‍ പൂരില്‍ യുവതി നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബലി നല്‍കിയ അമ്മ അറസ്റ്റില്‍. ആഗ്രഹം നിറവേറുന്നതിനായി അന്ധവിശ്വാസത്തെ കൂട്ടു പിടിച്ച്‌ കുഞ്ഞിനെ ബലി നല്‍കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു . ധനൗദിഹ് ഗ്രാമത്തില്‍ താമസിക്കുന്ന മഞ്ജു ദേവി(35) ആണ് കുഞ്ഞിനെ ബലി നല്‍കിയത്. ചട്ടുകം കൊണ്ടാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സുല്‍ത്താന്‍പൂരിലെ ഗോസൈഗഞ്ച് പൊലീസ് സൂപ്രണ്ട് സോമെന്‍ വര്‍മ പറഞ്ഞു.

മന്ത്രവാദിയുടെ ആവശ്യ പ്രകാരമാണ് ബലി നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് പൊലീസെത്തി കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. കുട്ടിയെ കൊല്ലാന്‍ ഉപയോഗിച്ച ചട്ടുകവും പൊലീസ് കണ്ടെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുഞ്ഞിനെ കൊല്ലാന്‍ സ്ത്രീയെ സ്വാധീനിച്ച തന്ത്രിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കുട്ടിയെ ബലി നല്‍കാന്‍ നിര്‍ദേശിച്ച മന്ത്രവാദിയുമായി സ്ത്രീക്ക് ബന്ധമുണ്ടെന്ന് ആരോപണമുള്ളതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക