ഉത്തർപ്രദേശിലെ ബദൗണില്‍ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരങ്ങളെ ചെറിയ തർക്കത്തിൻ്റെ പേരില്‍ കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. മൂന്നാമത്തെ സഹോദരന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇരട്ടക്കൊലപാതകത്തിന് ശേഷം മുഖ്യപ്രതി സാജിദ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു, അതേസമയം മറ്റൊരു പ്രതി ജാവേദിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. 14 വയസുള്ള ആയുഷ്, ആറ് വയസുള്ള ഹണി എന്നിവരാണ് മരിച്ചത്.

മരിച്ച കൂട്ടികളുടെ വീടിന് മുമ്ബില്‍ സലൂണ്‍ നടത്തിവരികയായിരുന്നു പ്രതികളായ സാജിദും ജാവേദും.ഇക്കഴിഞ്ഞ മാർച്ച്‌ 19നാണ് രണ്ട് സഹോദരങ്ങള്‍ക്ക് ജീവൻ നഷ്ടപ്പെട്ടത്. സാജിദും ജാവേദും ചേർന്ന് ക്രൂരമായി കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ജീവനുവേണ്ടി പോരാടുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊലപാതകത്തെ തുടർന്ന് ഹിന്ദുത്വ സംഘടനാ പ്രവർത്തകരും ഇരകളുടെ ബന്ധുക്കളും പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടി. കുട്ടികളുടെ കഴുത്ത് അറുത്ത ശേഷം അവരുടെ രക്തം പ്രതികളായ സാജിദും ജാവേദും കുടിക്കുക പോലുമുണ്ടായെന്ന് ബന്ധുക്കളെ ഉദ്ധരിച്ച്‌ ഓർഗനൈസർ റിപ്പോർട്ട് ചെയ്‌തു. ഈ ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

പൊലീസ് സംഭവത്തെ കുറിച്ച്‌ പറയുന്നത് ഇങ്ങനെ: ‘ബദൗണിലെ സിവില്‍ ലൈൻസ് ഏരിയയിലാണ് സംഭവം അരങ്ങേറിയത്. ബാബ കോളനിയിലെ വസതിയുടെ മൂന്നാം നിലയിലാണ് ഇരകളുടെ കുടുംബം താമസിക്കുന്നത്. ഗാസിപൂരില്‍ വാട്ടർ ടാങ്ക് കോണ്‍ട്രാക്ടറായി ജോലി ചെയ്യുന്ന പിതാവ് വിനോദും ബ്യൂട്ടിപാർലറില്‍ ജോലി ചെയ്യുന്ന ഭാര്യയും സംഭവസമയത്ത് വീട്ടില്‍ ഇല്ലായിരുന്നു. മാർച്ച്‌ 19 ന് വൈകുന്നേരം ആറ് മണിക്ക് ജാവേദ് എത്തുമ്ബോള്‍ മൂന്ന് കുട്ടികളും കളിക്കുകയായിരുന്നു. ഭക്ഷണം നല്‍കാമെന്ന് പറഞ്ഞുകൊണ്ട് കുട്ടികളെ പ്രലോഭിപ്പിച്ച്‌ മുറിയിലേക്ക് കൊണ്ടുപോയി റേസർ ഉപയോഗിച്ച്‌ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മൂന്നാമത്തെ കുട്ടിയെ ഉപദ്രവിക്കാൻ ജാവേദ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, കുട്ടി രക്ഷപ്പെടുകയും സഹായം തേടുകയും ചെയ്തു. കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിക്കൂടിയതോടെ ജാവേദും സാജിദും ഓടി രക്ഷപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് ഇരുവർക്കുമായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍, സാജിദിനെ പിടികൂടി. ഏറ്റുമുട്ടലിനിടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു’.

ക്രമസമാധാനം ഉറപ്പാക്കാൻ, പൊലീസിനെയും അർധസൈനികരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പ്രകോപിതരായ നാട്ടുകാർ ജാവേദിൻ്റെ ഉടമസ്ഥതയിലുള്ള സലൂണ്‍ തകർത്തു. ബുധനാഴ്ച രാവിലെ പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും നഗരത്തില്‍ റൂട്ട് മാർച്ച്‌ നടത്തി. കൊലപാതകത്തിലേക്ക് നയിച്ച കാരണവും മറ്റും സംബന്ധിച്ച്‌ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക