2022 സ്മാര്‍ട്ട്ഫോണ്‍ പ്രേമികളെ സംബന്ധിച്ച്‌ അത്ര ശുഭകരമായ വര്‍ഷമായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം അങ്ങനെയായിരിക്കില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍. പ്രമുഖ ബ്രാന്‍ഡുകള്‍ എല്ലാം തന്നെ വ്യത്യസ്ത വിലയിലുള്ള പ്രീമിയം ഫോണുകള്‍ വിപണിയിലെത്തിച്ചേക്കും. ആപ്പിള്‍, സാംസങ്, ഐക്യുഒഒ, വണ്‍പ്ലസ്, ഗൂഗിള്‍ തുടങ്ങിയവയായിരിക്കും ഫ്ലാഗ്ഷിപ് ഫോണുകള്‍ അവതരിപ്പിക്കുക. ഈ വര്‍ഷം വിപണി കീഴടക്കാന്‍ സാധ്യതയുള്ള അഞ്ച് ഫ്ലാഗ്ഷിപ് സ്മാര്‍ട്ട്ഫോണുകള്‍ നോക്കാം.

ആപ്പിള്‍ ഐഫോണ്‍ 15 അള്‍ട്ര (സെപ്റ്റംബര്‍ 2023)

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐഫോണ്‍ 15 അള്‍ട്രാ ആപ്പിള്‍ ഇതുവരെ അവതരിപ്പിച്ചതില്‍ വച്ച്‌ ഏറ്റവും സാങ്കേതികമായി നൂതനമായ സ്മാര്‍ട്ട്‌ഫോണായിരിക്കും. ടൈറ്റാനിയം ബോഡി ആയിരിക്കും ഫോണിന് നല്‍കുകയെന്നാണ് വിവരം. കസ്റ്റമൈസ്ഡായ ഫ്ലാഗ്ഷിപ്പ് പ്രൊസസര്‍ പോലും പ്രതീക്ഷിക്കാം. ക്യാമറയില്‍ ഒരു പെരിസ്‌കോപ്പ് സൂം ലെന്‍സും ആപ്പിള്‍ ഉള്‍പ്പെടുത്തിയേക്കും. കൂടാതെ മെച്ചപ്പെട്ട ലോ-ലൈറ്റ് ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനായി ഒരു ഇഞ്ച് വൈഡ് ആംഗിള്‍ ലെന്‍സുമുണ്ടാകും.

ഗൂഗിള്‍ പിക്സല്‍ 8 പ്രൊ (ഒക്ടോബര്‍ 2023)

പിക്സല്‍ 8 പ്രോയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗുഗിളിന്റെ ഏറ്റവും പവര്‍ഫുള്ളായ സ്മാര്‍ട്ട്ഫോണായിരിക്കും പിക്സല്‍ 8 പ്രൊ. 12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉള്ള തേഡ് ജനേറഷന്‍ ടെന്‍സര്‍ പ്രോസസറായിരിക്കും ഫോണില്‍ വരുന്നത്. ഫോണില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അടിസ്ഥാനമാക്കിയ ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്.

സാംസങ് ഗ്യാലക്സി എസ് 23 അള്‍ട്ര (ഫെബ്രുവരി 2023)

2023-ല്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഫ്ലാഗ്ഷിപ്പ് ഫോണാണ് സാംസങ് ഗ്യാലക്സി എസ് 23 അള്‍ട്ര. സ്നാപ്ഡ്രാഗണ്‍ 8 ജനറേഷന്‍ 2 എസ്‌ഒസിയിലായിരിക്കും ഫോണിന്റെ പ്രവര്‍ത്തനം. 2023 ല്‍ വിപണിയിലെത്തുന്ന ഏറ്റവും പവര്‍ഫുള്ളായ സ്മാര്‍ട്ട്ഫോണായി അള്‍ട്ര 23 മാറും. ഗ്യാലക്സി 22 അള്‍ട്രയെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട ക്യാമറയും ബാറ്ററി ലൈഫും പ്രതീക്ഷിക്കാം.

വണ്‍പ്ലസ് 11 (ഫെബ്രുവരി 2023)

തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് ഫോണായ വണ്‍പ്ലസ് 11 ഇന്ത്യയില്‍ ഫെബ്രുവരി ഏഴിന് ലോഞ്ച് ചെയ്യുമെന്ന് കമ്ബനി ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്നാപ്ഡ്രാഗണ്‍ 8 ജനറേഷന്‍ 2 എസ്‌ഒസിയായിരിക്കും ഫോണില്‍ വരുന്നത്. ഇതിനോടൊപ്പം വണ്‍പ്ലസിന്റെ അലേര്‍ട്ട് സ്ലൈഡറും ഓക്സിജന്‍ ഒഎസുമുണ്ടായിരിക്കും. 2 കെ അമൊഎല്‍ഇഡി സ്കീനിനാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം 120 ഹേര്‍ട്ട്സ് റിഫ്രഷ് റേറ്റും.

ഐക്യുഒഒ 11 (ജനുവരി 2023)

ഐക്യുഒഒ 11 ഇന്ത്യയിലെ ആദ്യത്തേതും ഒരു പക്ഷെ താങ്ങാനാവുന്ന വിലയിലുമെത്തുന്ന സ്നാപ്ഡ്രാഗള്‍ 8 ജനറേഷന്‍ 2 എസ്‌ഒസി പവര്‍ സ്മാര്‍ട്ട്‌ഫോണായിരിക്കും. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള 144 ഹേര്‍ട്ട്സ് റിഫ്രഷ് റേറ്റോടെ അമൊഎല്‍ഇഡി സ്‌ക്രീനും ഫോണില്‍ പ്രതീക്ഷിക്കാം. 120 വാട്ട് വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,000 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണില്‍ വരുന്നതെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക