![](https://keralaspeaks.news/wp-content/uploads/2023/06/n5115529541687382355004a3c9fbebcf3f1f155a3dd003a14dd176aa0061505f361bf364c20d7410083376.jpg)
ഹോസ്റ്റലിലെത്തി പെണ്‍കുട്ടികള്‍ക്കൊപ്പം കിടക്കാൻ ശ്രമിച്ച ഇരുപത്തിമൂന്നുകാരൻ പിടിയില്‍. അറക്കുളം അശോകകവല പാമ്ബൂരിക്കല് അഖിലിനെയാണ് കഞ്ഞാര്‍ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടികള്‍ താമസിക്കുന്ന ട്രൈബല്‍ ഹോസ്റ്റലിലാണ് ഇയാള്‍ അതിക്രമിച്ച് കയറിയത്.
ad 1
ഈ മാസം പതിനഞ്ചിന് പുലര്‍ച്ചെയായിരുന്നു സംഭവം. ഹോസ്റ്റലിലെത്തിയ ഇയാള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം കിടക്കാൻ ശ്രമിച്ചു. പെണ്‍കുട്ടികള്‍ ഒച്ചവച്ചതോടെ പ്രതി സ്ഥലം വിട്ടു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അഖില്‍ പൂമാല – മൂവാറ്റുപുഴ റൂട്ടിലോടുന്ന ബസിലെ ക്ലീനറാണ്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4