സംവിധായകന്‍, തിരകഥാകൃത്ത്,നടന്‍ എന്നീ നിലകളില്‍ ശ്രദ്ധ നേടിയ താരമാണ് ജോയ് മാത്യു. 1986 ല്‍ പുറത്തിറങ്ങിയ ‘അമ്മ അറിയാന്‍’ എന്ന ചിത്രത്തിലൂടെയാണ് ജോയ് മാത്യു സുപരിചിതനാകുന്നത്. പിന്നീട് 2012 ലാണ് ‘ഷട്ടര്‍’ എന്ന ചിത്രം താരം സംവിധാനം ചെയ്യുന്നത്.

നാടകകൃത്ത് കൂടിയായ ജോയ് മാത്യു ഇരുപ്പത്തിരണ്ടോളം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ദുബായിലെ ഇലക്‌ട്രോണിക്‌സ് കമ്ബനി സേയില്‍സ് മേധാവിയായിരുന്ന സരിതയെയാണ് താരം വിവാഹം ചെയ്തത്. ഇവര്‍ക്ക് മാത്യു, ആന്‍, ടാനിയ എന്ന പേരുകളിലായി മൂന്നു മക്കളുണ്ട്. ഇതില്‍ ആനിന്റെ വിവാഹമായിരുന്നു ഇന്നലെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മകളെ കൈപിടിച്ച്‌ പള്ളിയിലേക്ക് കൊണ്ടു പോകുന്ന ജോയ് മാത്യുവിനെ ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് നടന്ന റിസപ്ഷനില്‍ താരങ്ങളായ രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ്, മുത്തുമണി, സംവിധായകന്‍ ജോഷി, സിദ്ദിഖ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.അലി അക്ബറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്നതാണ് ജോയ് മാത്യുവിന്റെ പുതിയ ചിത്രം. കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേറി’നു തിരകഥ ഒരുക്കുന്നതും ജോയ് മാത്യുവാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക