ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി വിമാനയാത്ര കുറയ്ക്കാന്‍ എഐസിസി സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം. മാസത്തില്‍ രണ്ട് തവണ മാത്രമേ വിമാന ടിക്കറ്റുകള്‍ അനുവദിക്കൂ. 1,400 കിലോമീറ്റര്‍ വരെ യാത്ര ചെയ്യുന്നതിനുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് പണം നല്‍കും. ഇതിന് മുകളിലുള്ള ദൂരത്തിന് കുറഞ്ഞ ചെലവില്‍ ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാം.

സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും ജനറല്‍ സെക്രട്ടറിമാരും എംപിമാരാണെങ്കില്‍ അവര്‍ പാര്‍ലമെന്‍റ് അംഗം എന്ന സൗകര്യവും ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.കാന്‍റീന്‍, സ്റ്റേഷനറി, വൈദ്യുതി, പത്രം, ഇന്ധനം തുടങ്ങിയ ചെലവുകളും കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് നിര്‍ദ്ദേശം. 2018 ലെ ചെലവ് ചുരുക്കല്‍ തീരുമാനങ്ങളാണ് വീണ്ടും നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക