കൊച്ചി: കഞ്ചാവുമായി യുവതിയടക്കം മൂന്നുപേരെ കടവന്ത്ര പൊലീസ് പിടികൂടി. തൃശ്ശൂര്‍, നാട്ടിക, വലിയകത്ത് ആഷിക് (23), മലപ്പുറം നിലമ്ബൂര്‍, ചെറിയകത്ത് രാഹുല്‍ (26) മലപ്പുറം, നിലമ്ബൂര്‍ പൂക്കോട്ടുംപാടം, വടപാടം അശ്വതി (20) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.ഗാന്ധിനഗര്‍,

കമ്മട്ടിപ്പാടത്തുള്ള ഫ്ളാറ്റില്‍ നിന്ന് 12 കിലോ കഞ്ചാവുമായാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പുതുവത്സരാഘോഷം ലക്ഷ്യമിട്ടുള്ള ലഹരി വിപണത്തിനു വേണ്ടിയാണ് പ്രതികൾ കഞ്ചാവ് സംഭരിച്ചത് എന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക