ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയെ പീഡിപ്പിച്ച ടി ടി ഇ അറസ്റ്റില്‍. ഡിസംബര്‍ 16ന് റെയില്‍വേയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് 25കാരിയായ ജര്‍മ്മന്‍ യുവതി പീഡനപരാതി നല്‍കിയത്. ജയ്പൂരില്‍ നിന്ന് അജ്മീറിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 13നാണ് സംഭവം. ജനറല്‍ കമ്ബാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് എ സി കോച്ചില്‍ സീറ്റ് നല്‍കാമെന്ന വ്യാജേന വിളിച്ചുവരുത്തി ടി ടി ഇ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതി റെയില്‍വേ ജയ്പൂര്‍ ജി ആര്‍ പിയ്ക്ക് കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ടി ടി ഇ വിശാല്‍ സിംഗ് ശെഖാവത്തിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മജിസ്ട്രേറ്റിന് മുന്നില്‍ കഴിഞ്ഞ ദിവസം യുവതി മൊഴി നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക