ഇടുക്കി: കുമളിയിൽ ശബരിമല തീർത്ഥാടകർ യാത്ര ചെയ്ത കാർ കൊക്കയിലേക്കു മറിഞ്ഞു നാലു മരണം. തേക്കടി – കമ്പം ദേശീയപാതയിൽ ലോവർ ക്യംപിനു സമീപമാണ് അപകടം. പെൻസ്റ്റോക് പൈപ്പിനു മുകളിലേക്കാണ് കാർ മറിഞ്ഞത്.

ഒൻപതു പുരുഷന്മാരും ഒരു പെൺകുട്ടിയുമാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. രണ്ടു പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ കുടുങ്ങി കിടക്കുന്ന മൂന്നു പേരെ പുറത്തെടുക്കാൻ ശ്രമം തുടരുന്നു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുന്നതിനിടെ രാത്രി പതിനൊന്നരയോടെയാണ് അപകടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക