ദി വേ ഓഫ് വാട്ടര്‍ ആഗോള ബോക്സ് ഓഫീസില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. 441.6 മില്ല്യണ്‍ ഡോളര്‍ എന്ന മികച്ച ഓപ്പണിംഗ് വാരാന്ത്യത്തിന് ശേഷം, ചിത്രം ലോകമെമ്ബാടും 500 മില്ല്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലും മറികടന്നു. ഇപ്പോള്‍ ചിത്രം ലോകമെമ്ബാടുമുള്ള ബോക്സ് ഓഫീസില്‍ മൊത്തം 609.7 മില്ല്യണ്‍ ഡോളര്‍(ഏകദേശം 5000 കോടി രൂപ) നേടി.

കളക്ഷന്‍ കണക്ക് അനുസരിച്ച്‌ അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ഈ വര്‍ഷം അതിന്‍റെ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് നേടാന്‍ സാധ്യതയുണ്ട്. അവതാര്‍ 2 ബുധനാഴ്ച ആഗോള ബോക്സ് ഓഫീസില്‍ 14.3 മില്ല്യണ്‍ ഡോളര്‍ നേടി. അവധിക്കാലം സജീവമായതിനാല്‍ വരുന്ന വാരാന്ത്യത്തില്‍ ലോകമെമ്ബാടുമുള്ള കണക്കുകള്‍ ഉയരുമെന്ന് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കളക്ഷനില്‍ ഇടിവുണ്ടാകാനും സാധ്യതയുണ്ട്. ഫ്രാന്‍സില്‍ 37 മില്ല്യണ്‍ ഡോളറും കൊറിയയില്‍ 32.1 മില്ല്യണ്‍ ഡോളറും ഇന്ത്യയില്‍ 26.5 മില്ല്യണ്‍ ഡോളറുമാണ് അവതാര്‍ 2 നേടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക