ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജില്‍ പരാതി നല്‍കാനായി എത്തിയ ദളിത് യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തു. തന്നെ ശല്യപ്പെടുത്തുന്ന യുവാക്കള്‍ക്ക് എതിരായി പരാതി നല്‍കാൻ എത്തിയതായിരുന്നു യുവതി. ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് യുവതിയെ പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗത്തിനിരയാക്കിയത്.

സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ ഒളിവിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക