ആരോഗ്യം നിലനിര്‍ത്താന്‍ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. മുട്ടകള്‍ പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടമാണ്. ശൈത്യകാലം ആരംഭിക്കുന്നതോടെ ഇവയുടെ ആവശ്യവും വര്‍ധിക്കും. എന്നാല്‍ നിങ്ങളുടെ ഒരു ചെറിയ തെറ്റ് ആരോഗ്യത്തെ നശിപ്പിച്ചേക്കാം. അതെ, കെമിക്കല്‍, റബര്‍ എന്നിവയില്‍ നിര്‍മ്മിച്ച വ്യാജ മുട്ടകളും വിപണിയില്‍ വ്യാപകമാവാന്‍ തുടങ്ങിയിരിക്കുന്നു.

വിദേശങ്ങളില്‍ നിന്നുള്ള വ്യാജ കോഴിമുട്ടകള്‍ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, തായ് വിപണികളില്‍ നിറഞ്ഞതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാല്‍സ്യം കാര്‍ബണേറ്റ്, പാരഫിന്‍ വാക്സ്, ജിപ്സം പൗഡര്‍ എന്നിവ ഉപയോഗിച്ചാണ് വ്യാജ മുട്ടത്തോടുകള്‍ നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുട്ടയുടെ മഞ്ഞക്കരു, വെള്ള എന്നിവ സോഡിയം ആല്‍ജിനേറ്റ്, ആലം, ജെലാറ്റിന്‍, ഭക്ഷ്യയോഗ്യമായ കാല്‍സ്യം ക്ലോറൈഡ്, ബെന്‍സോയിക് ആസിഡ്, വെള്ളം, ഫുഡ് കളറിംഗ് എന്നിവ കൊണ്ടാണ് നിര്‍മ്മിക്കുന്നതെന്നാണ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അബദ്ധത്തില്‍ പോലും ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തെ തന്നെ ബാധിക്കുമെന്ന് അറിയുക. രാസവസ്തുക്കള്‍ മസ്തിഷ്‌കത്തിനും നാഡീകോശങ്ങള്‍ക്കും കേടുപാടുകള്‍, കരള്‍ രോഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും രക്ത ഉല്‍പാദനത്തെ ബാധിക്കുമെന്നും പറയുന്നു. അതുകൊണ്ട് തന്നെ മുട്ട യഥാര്‍ത്ഥമാണോ വ്യാജമാണോ എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. കാരണം അവ കാഴ്ചയില്‍ ഒരുപോലെയാണ്. മുട്ട വാങ്ങുമ്ബോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുക, അതിലൂടെ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

മുട്ട ശക്തമായി കുലുക്കുക

യഥാര്‍ത്ഥവും വ്യാജവുമായ മുട്ടകള്‍ തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. മുട്ട ശക്തമായി കുലുക്കുക. ഉള്ളില്‍ നിന്ന് ദ്രാവകത്തിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടെങ്കില്‍, മുട്ടയില്‍ എന്തോ കുഴപ്പമുണ്ടെന്ന് മനസിലാക്കുക, കാരണം യഥാര്‍ത്ഥ മുട്ട കുലുക്കുമ്ബോള്‍ ശബ്ദമുണ്ടാകില്ല. മുട്ട പൊട്ടിക്കാതെ പരിശോധിക്കാനുള്ള എളുപ്പവഴിയാണിത്.

കത്തിച്ചു നോക്കുക

ഒട്ടുമിക്ക ഭക്ഷ്യ ഉല്‍പന്നങ്ങളും, കത്തിച്ച്‌ പരിശോധന നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥവും വ്യാജവും തിരിച്ചറിയാന്‍ കഴിയൂ. മുട്ടയുടെ പുറം പാളി കത്തിച്ചാല്‍, യഥാര്‍ത്ഥ മുട്ട കറുത്തതായി മാറും, പക്ഷേ വ്യാജ മുട്ടയില്‍ നിന്ന് തീജ്വാല വരും. അതായത് വ്യാജ മുട്ടയ്ക്ക് തീ പിടിക്കും. പ്ലാസ്റ്റിക്കിന്റെ മണം പുറത്ത് വരുന്നുണ്ടെങ്കിലും വ്യാജനെന്ന് മനസിലാക്കാം.

മുട്ടയുടെ മഞ്ഞക്കരു നോക്കൂ

വ്യാജ മുട്ടയുടെ മഞ്ഞക്കരുവില്‍, വളരെ വെളുത്ത നിറമുള്ള പാട ദൃശ്യമാകും. അത് തിരിച്ചറിയാന്‍ മുട്ട പൊട്ടിച്ച്‌ നോക്കണം. മഞ്ഞക്കരുവില്‍ വെളുത്ത നിറമുള്ള ദ്രാവകം ദൃശ്യമാണെങ്കില്‍, അത്തരം മുട്ടകള്‍ ഒഴിവാക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക