കോതമംഗലം അരമനപ്പടിയില്‍ നിയന്ത്രണം വിട്ട കാര്‍ സ്കൂട്ടറിലിടിച്ച്‌ യുവതിക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോതമംഗലം ടൗണ്‍ ഭാഗത്തേക്ക് വരികയായിരുന്ന ഫോര്‍ച്യൂണര്‍ യുവതി ഓടിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാര്‍ നിന്നത്.

പൊലീസ്, കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ അപകടം നടന്ന സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പരുക്കേറ്റ പിണ്ടിമന സ്വദേശിമിനിയെ (46) കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറ്റൊരു അപകടത്തില്‍ തിരുവനന്തപുരം നഗരൂരില്‍ ഇരുചക്ര വാഹനവും ബസും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. നഗരൂര്‍ നന്ദായ് വനം സ്വദേശി പ്രകാശ് (60) ആണ് മരിച്ചത്. നഗരൂര്‍ നെടുമ്ബറമ്ബ് റോഡില്‍ നെയ്ത്തുശാല ജംഗ്ഷനിലാണ് അപകടമുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക