കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ച്‌ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. കെപിസിസി മുന്‍ പ്രസിഡന്‍റും മന്ത്രിയും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായിരുന്ന വരദരാജന്‍ നായരുടെ മകനാണ്.

കെഎസ്‌യു ജില്ലാ പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി, തിരുവനന്തപുരം പ്രസ്സ്ക്ലബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടയ്ക്ക് രാഷ്ട്രീയ രംഗത്ത് നിന്ന് അവധിയെടുത്ത് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തന മേഖലയില്‍ ഉപരിപഠനം നടത്തി. മടങ്ങിയെത്തിയ ശേഷം പ്രതാപചന്ദ്രന്‍ പാര്‍ട്ടി മുഖപത്രത്തില്‍ ജോലി ചെയ്തിരുന്നു. അതിനൊപ്പം തൊഴിലാളി യൂണിയന്‍ രംഗത്തും സജീവമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക