പ്രേഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നിമിഷ സജയൻ. ചെറിയ വേഷങ്ങളിൽ കൂടി ആണ് താരം സിനിമയിലേക്ക് എത്തുന്നത് എങ്കിലും പിന്നീട് നായികയായി മാറുകയായിരുന്നു. നിരാധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയം കൊണ്ട് അഭിനയിച്ചത്. ചെയ്ത വേഷങ്ങൾ എല്ലാം ശക്തമായ കഥാപാത്രങ്ങൾ ആയത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. നിരവധി നല്ല കഥാപാത്രങ്ങളെ താരം അവതരിപ്പിച്ച് അവിസ്മരണീയമാക്കി എന്നും തന്നെ പറയാം.

അടുത്തിടെ നിമിഷ സജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ പ്രേഷകരുടെ ഇടയിൽ വലിയ ചർച്ചകൾ ആണ് ഉണ്ടാക്കിയത്. സിനിമ ശ്രദ്ധിക്കപ്പെട്ടത് പോലെ തന്നെ നിമിഷവും ആരാധകരുടെ ഇടയിൽ ചർച്ചയായി മാറുകയായിരുന്നു. സ്ത്രീ കേന്ദ്രീകൃത സിനിമകൾ ആണ് താരം തിരഞ്ഞെടുക്കുന്നവയിൽ കൂടുതലും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവയ്‌ക്കെല്ലാം മികച്ച പ്രതികരണവും ആരാധകരിൽ നിന്ന് ലഭിക്കാറുണ്ട്. എന്നാൽ പലപ്പോഴും നിമിഷ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമെന്റുകളും വിമർശനങ്ങളും സ്ഥിരമായിരിക്കുകയാണ് ഇപ്പോൾ. അത്തരത്തിൽ താരം പങ്കുവെച്ച ഒരു ചിത്രത്തിന് വന്ന കമെന്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

നോർത്ത് ഇന്ത്യൻ ലുക്കിൽ ഉള്ള ചിത്രങ്ങൾ ആണ് നിമിഷ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചത്. ഈ ചിത്രങ്ങൾക് വളരെ മോശം കമെന്റുകൾ ആണ് പല പ്രൊഫൈലിൽ നിന്നും വന്നിരിക്കുന്നത്. തങ്കത്തോണി നിൻ മലയോരമ്മ കണ്ടേ, ഇവൾ ഇതല്ല ഇതിനപ്പുറവും കാണിക്കും, ഇങ്ങനെ പകുതി കാണിക്കാതെ മുഴുവനും കാണിക്കു, ഇവളൊക്കെ ഇത് എവിടെ നിന്ന് വരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. എന്നാൽ നിമിഷ ഇതിനൊന്നും ഇത് വരെ പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക