ഇരയാക്കപ്പെട്ടതില്‍ നിന്നും അതിജീവനത്തിലേക്ക് ഉള്ള യാത്രയിലാണെന്ന് ആക്രമിക്കപ്പെട്ട നടി. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. അഞ്ചുവര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചിലരൊക്കെ നിശബ്ദത ഭേദിച്ച്‌ മുന്നോട്ട് വന്നതായും നടി ഇന്റഗ്രാമില്‍ കുറിച്ചു.

ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്ബോള്‍ ഞാന്‍ തനിച്ചെല്ലന്ന് തിരിച്ചറിയുന്നു. നീതിക്കുവേണ്ടിയുള്ള യാത്ര തുടരും. കൂടെ നില്‍ക്കുന്നവര്‍ക്ക് എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങളുണ്ടായ സാഹചര്യത്തിലാണ് പ്രതികരണവുമായി നടി എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക