ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ചീരാറ്റി സ്വദേശികളായ രാജേന്ദ്ര ബാബു, കൊച്ചു മകന്‍ സമര്‍ത്ഥ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ കാറില്‍ യാത്രക്കാരായി ആറു പേരാണ് ഉണ്ടായിരുന്നത്. നാട്ടുകാരുടെ സഹായത്തോടെ കാറിലുണ്ടായ യാത്രക്കാരെ പുറത്ത് എടുത്തു.

ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയവരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലാണ്. രണ്ട് പേരാണ് മരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആറാട്ടുപുഴയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കുടുംബമാണ് അപകടത്തില്‍ പെട്ടത്. പാലത്തിനു താഴെയുള്ള വഴിയിലൂടെ പോകുമ്ബോഴായിരുന്നു അപകടം ഉണ്ടായത്. എതിര്‍ ദിശയില്‍ വന്ന കാറിന് വഴി കൊടുത്തതിനെ തുടര്‍ന്ന് കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക