കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ സ്നേഹം നേടിയെടുത്ത നടനാണ് സൗബിന്‍ ഷാഹിര്‍. പിന്നീട് വ്യത്യസ്ത കഥപാത്രങ്ങളിലൂടെ സ്ക്രീനിലെത്തിയ സൗബിനു ഏതു കഥാപാത്രവും വഴങ്ങുമെന്ന രീതിയായി. സോഷ്യല്‍ മീഡിയയില്‍ തന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ള സൗബിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

സൗബിന്റെയും ഭാര്യ ജാമിയയുടെയും വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. ഭാര്യയ്ക്കൊപ്പമുള്ള ചിത്രമാണ് സൗബിന്‍ പങ്കുവച്ചത്. സൗബിന്റെ പാതി മുഖം പ്രന്റ് ചെയ്തുള്ള മാസ്ക്ക് അണിഞ്ഞ ഭാര്യയുടെ ചിത്രം കൗതുകമുണ്ടാക്കുന്നതാണ്. അനവധി ആരാധകരും ചിത്രത്തിനു താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം. 2019 മേയ് 10 നാണ് സൗബിനും ജാമിയയ്ക്കും ഒര്‍ഹാന്‍ ജനിച്ചത്. മകന്റെ ചിത്രങ്ങളും ഇടയ്ക്ക് സൗബിന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ജിന്ന്’ ആണ് സൗബിന്റെ പുതിയ ചിത്രം. ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ശാന്തി ബാലചന്ദ്രന്‍, ലിയോ ലിഷോയ്, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക