സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് നിമിഷ സജയന്‍.ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുള്ള നടിയുടെ അവസാന ചിത്രം ബിജു മേനോന്‍ ചിത്രമായ ഒരു തെക്കന്‍ തല്ലു കേസായിരുന്നു. അടുത്തിടെ ഒരു മറാത്തി ചിത്രത്തിലും വേഷമിട്ട നിമിഷയുടെ അടുത്ത റിലീസ് നിവിന്‍ പോളി നായകനായ രാജീവ് രവി ചിത്രം തുറമുഖമാണ്.

ഡിസംബര്‍ റിലീസായാണ് ഈ ചിത്രം എത്തുക. സോഷ്യല്‍ മീഡിയയിലൂടെ ഈ നടി പങ്ക് വെക്കുന്ന തന്റെ ചിത്രങ്ങള്‍ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടാറുള്ളത്. ഇപ്പോള്‍ നിമിഷ പങ്ക് വെച്ചിരിക്കുന്നത് ഒരു വീഡിയോയാണ്. സാരിയിലുള്ള തന്റെയൊരു ഫോട്ടോഷൂട്ട് വീഡിയോയാണ് നിമിഷ പങ്ക് വെച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാടന്‍ ലുക്കില്‍ അതീവ ഗ്ലാമറസ്സായാണ് വീഡിയോയില്‍ നിമിഷയെ കാണാന്‍ സാധിക്കുന്നത്. അസാനിയ നസ്രിന്‍ ആണ് ഈ ഫോട്ടോഷൂട്ടിനു വേണ്ടി നിമിഷയെ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. അതുപോലെ വഫാറ ഫോട്ടോഗ്രാഫറായി എത്തിയപ്പോള്‍ നിമിഷക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത് അശ്വനി ഹരിദാസ് ആണ്. അധികം മേക്കപ്പൊന്നും ഇടാതെയാണ് നിമിഷ ഇതില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കൂടുതലും നാടന്‍ വേഷങ്ങളില്‍ മാത്രം നമ്മള്‍ കണ്ടിട്ടുള്ള നിമിഷാ സജയന്‍ തന്റെ സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും ഇടക്ക് പങ്ക് വെക്കാറുണ്ട്. സിനിമയ്ക്ക് അപ്പുറത്ത് അധികം മേക്കപ്പ് അണിയാന്‍ ഇഷ്ടമില്ലാത്ത ആളാണ് താനെന്ന് പലപ്പോഴും അഭിമുഖങ്ങളില്‍ നിമിഷ വ്യക്തമാക്കിയിട്ടുണ്ട്.കരിമഷി പടര്‍ന്ന കണ്ണുകളും വലിയ വട്ടപ്പൊട്ടും സാരിയുമൊക്കെയായി അതീവസുന്ദരിയായ നിമിഷയെ ആണ് വീഡിയോയില്‍ കാണാനാവുക.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നിമിഷയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഈട, നായാട്ട്, ചോല, മാലിക്ക് എന്നീ ചിത്രങ്ങളും ശ്രദ്ധ നേടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക