ബെംഗളൂരു: ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സന്ദര്‍ശിച്ചു. ഇക്കാര്യം സതീശന്‍ തന്നെയാണ് ഫെയ്സ്ബുക് കുറിപ്പിലൂടെ അറിയിച്ചത്.

”പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിനെ ബെംഗളൂരുവില്‍ സന്ദര്‍ശിച്ചു. ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് അദ്ദേഹം. പൂര്‍ണ ആരോഗ്യവാനായെത്തുന്ന ഉമ്മന്‍ ചാണ്ടി എത്രയും വേഗം കര്‍മ മണ്ഡലത്തില്‍ സജീവമാകും”- അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=pfbid0aWa3pZ4iF7x5ADUEndDhgxzdfgJWFBvaLtYgD3ZBB26wJ3RNocMcBfe5QxhGt4Xjl&id=100044468045003&mibextid=Nif5oz

ചർച്ചയാകുന്നത് പ്രതിപക്ഷ നേതാവിന്റെ വേഷവിധാനവും

എന്നാൽ പ്രതിപക്ഷ നേതാവ് പങ്കുവെച്ച പോസ്റ്റിലേക്ക് കുറിച്ച് പ്രധാനമായും ഇപ്പോൾ ചർച്ച ചെയ്യുന്നത് അദ്ദേഹത്തിന്റെ വേഷവിധാനത്തെ കുറിച്ചാണ്. വൈറ്റ് ആൻഡ് വൈറ്റിൽ കണ്ടു ശീലിച്ച അദ്ദേഹം ഫ്ലോറൽ പ്രിൻറ് ഷർട്ടും, നീല ഡെനിമും സ്പോർട്സ് ഷൂവും ധരിച്ചാണ് ഉമ്മൻചാണ്ടിയെ കാണാൻ എത്തിയത്. വേഷവിധാനത്തിൽ ഉള്ള വ്യത്യാസം കൊണ്ട് വി ഡി സതീശൻ എന്ന പൊതുപ്രവർത്തകന്റെ ഒരു അപൂർവ ചിത്രമായി ഈ ചിത്രം മാറുകയും സമൂഹമാധ്യമങ്ങളിൽ ചർച്ച ഉയരുകയും ചെയ്യുന്നുണ്ട്. 58 കാരനായ അദ്ദേഹത്തെ ജീൻസിൽ കാണുമ്പോൾ 45 വയസ്സിനപ്പുറം പ്രായം തോന്നിക്കില്ല. പതിവ് ഖദർ വേഷം ഉപേക്ഷിച്ച് പലപ്പോഴും കോൺഗ്രസിലെ യുവ നേതാക്കൾ ഇപ്പോൾ കാഷ്വൽ ലുക്കിൽ പൊതു വേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഈ ട്രെൻഡ് തന്നെയാണ് ഇപ്പോൾ പ്രതിപക്ഷ നേതാവും പിന്തുടരുന്നത് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക