അയോധ്യാ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവനയെന്ന പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസ്ഥാന ഡിജിപിക്ക് പരാതി നല്‍കി. നമോ എഗെയ്ൻ മോദിജി എന്ന ഫേസ് ബുക് അക്കൗണ്ടിനെപ്പറ്റി അന്വേഷിക്കണമെന്നാണ് ആവശ്യം. സമൂഹത്തില്‍ മതസ്പര്‍ഥയുണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് തന്റെ പേരില്‍ പ്രചരിപ്പിക്കുന്നതെന്നും നടപടി വേണമെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

“യഥാർത്ഥ രാമൻ സുന്നത്ത് ചെയ്തിരുന്നു. അഞ്ചുനേരം നിസ്കരിക്കുന്നവന്റെ കൂടെയാണ് ഗാന്ധിയുടെ രാമൻ” വെടി സതീഷിന്റെ പ്രസ്താവന എന്ന പേരിൽ വ്യാജ പോസ്റ്റർ തയ്യാറാക്കി ഇത്തരം ഒരു സന്ദേശമാണ് പോസ്റ്റ് ചെയ്തത്. ആപൽക്കരമായ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സന്ദേശമാണ് പ്രതിപക്ഷ നേതാവിന്റെത് എന്ന പേരിൽ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക