ആദായ നികുതി വകുപ്പ് റെയ്ഡിന് പിന്നാലെ വൈറലായി പൃഥ്വിരാജിന്‍റെ പരസ്യചിത്രം. ആദായ നികുതി അടയ്ക്കേണ്ടതിന്‍റെ പ്രധാന്യത്തെ കുറിച്ചും അടച്ചില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന ദോഷം അനുഭവങ്ങളെകുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുമായി ആദായ നികുതി വകുപ്പ് പുറത്തിറക്കിയ ആറ് വര്‍ഷം മുന്‍പുള്ള പരസ്യ ചിത്രമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. 2016ലെ ഇന്‍കം ടാക്സ് ഡിക്ലറേഷന്‍ സ്കീമിന്‍റെ പ്രചരണാര്‍ത്ഥം പുറത്തിറക്കിയ പരസ്യത്തില്‍ പൃഥ്വിരാജ് അഭിനയിച്ചിരുന്നു. പ്രമുഖ പരസ്യ നിര്‍മ്മാതാക്കളായ ടിവിസി ഫാക്ടറിയാണ് പരസ്യം ഒരുക്കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക