ഫ്രാന്‍സോ അതോ അര്‍ജന്റീനയോ? ഖത്തര്‍ ലോകകപ്പില്‍ ആര് മുത്തമിടുമെന്ന് പ്രവചിച്ച്‌ ബ്രസീലിയന്‍ പൗരന്‍. ആധുനിക നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ആതോസ് സലോമിയാണ് ഖത്തര്‍ ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ആരാകും ജേതാവ് എന്ന് പ്രവചിച്ചിരിക്കുന്നത്. വെറുതെ വാര്‍ത്തകളില്‍ നിറയാന്‍ ഒരു ടീമിന്റെ പേര് പറഞ്ഞതല്ല ആതോസ് സലോമി. ഇദ്ദേഹം ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവചനങ്ങളെല്ലാം കിറുകൃത്യമായിരുന്നു.

ലോകകപ്പ് പ്രവചനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഇദ്ദേഹത്തിന്റെ പ്രവചന ശക്തി. മറ്റ് പല കാര്യങ്ങളും ഇദ്ദേഹം മുന്‍കൂട്ടി പ്രവചിക്കുകയും പിന്നീട് അതേപടി സംഭവിക്കുകയും ചെയ്തിരുന്നു.ഖത്തര്‍ ലോകകപ്പ് മത്സരത്തിന്റെ ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സുമാകും ഏറ്റുമുട്ടുകയെന്നും ഇദ്ദേഹം പ്രചിച്ചിരുന്നു. അര്‍ജന്റീന, ബ്രസീല്‍, ബെല്‍ജിയം, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ ടീമുകളുടെ രാശിഫലം വച്ച്‌ ഇവര്‍ ഫെെനലില്‍ കളിക്കാന്‍ സാദ്ധ്യതയുണ്ടെന്നും എന്നാല്‍ ഇതില്‍ കൂടുതല്‍ സാദ്ധ്യത രണ്ട് ടീമുകള്‍ക്കാണെന്നും സലോമി വെളിപ്പെടുത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു മാസം മുന്‍പേ ലോകകപ്പിലെ ഫെെനലിസ്റ്റുകള്‍ അര്‍ജന്റീനയും ഫ്രാന്‍സുമായിരിക്കുമെന്ന് സലോമി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഖത്തര്‍ ലോകകപ്പ് ഇത്തവണ അര്‍ജന്റീന നേടുമെന്നാണ് ആതോസ് സലോമിന്റെ പ്രവചനം. ഇത് ശരിയാകുമോ എന്നാണ് ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സലോമിയുടെ പ്രവചനം ഫുട്ബാളിന്റെ കാര്യത്തില്‍ മാത്രമല്ല സംഭവിച്ചിരിക്കുന്നത്. കൊവിഡിന്റെ വരവും, എലിസബത്ത് രാജ്ഞിയുടെ മരണവും എല്ലാം സലോമി നേരത്തെ പ്രവചിച്ചതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക