ബൈക്ക് പ്രേമികളെ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത എണ്‍പതുകളുടേയും തൊണ്ണൂറുകളുടേയും യുവഹൃദയങ്ങയളുടെ ആവേശമായ യമഹ ആര്‍എക്‌സ് 100 നിരത്തുകളിലേക്ക് വീണ്ടുമെത്തുന്നു.ഇതിഹാസ ടുവീലറിന്റെ തിരിച്ചു വരവിന്റെ സൂചന നല്‍കിയിരിക്കുകയാണ് യമഹ ഇന്ത്യ. ചെറിയ എന്‍ജിന്‍ ബൈക്കുകള്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള പ്രാധാന്യം മനസിലാക്കിയാണ് യമഹ പുറത്തിറക്കിയ ആര്‍എക്‌സ് 100 പെട്ടെന്നു തന്നെ ഇന്ത്യയില്‍ ഹിറ്റായി മാറിയത്. ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത്, ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരുന്നു ആദ്യകാലത്ത് വില്‍പന.

എന്നാല്‍ ഇന്ത്യയില്‍ മലിനീകരണനിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയത് ടൂ സ്‌ട്രോക്ക് എന്‍ജിനുള്ള ആര്‍എക്‌സ് മോഡലുകള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. ഇതേ തുടര്‍ന്ന് 1996 മാര്‍ച്ചില്‍ ആര്‍എക്‌സ് 100 ന്റെ ഉല്‍പാദനം യമഹ ഇന്ത്യയില്‍ അവസാനിപ്പിക്കുകയായിരുന്നു. നിരത്തുകളില്‍ നിന്ന് പിന്‍വാങ്ങി 26 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും ആര്‍എക്സ് 100 ന് ആരാധകര്‍ ഏറെയാണ് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാമെന്ന് പറഞ്ഞാലും തെറ്റില്ല.അതുകൊണ്ട് ആര്‍എക്സ് 100 പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത നല്‍കിക്കൊണ്ടാണ് യമഹ ആര്‍എക്സ് മോഡലുമായി തിരിച്ചെത്താന്‍ പോകുന്നത്. യമഹ ഇന്ത്യയുടെ മേധാവി ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബൈക്ക് തിരിച്ചെത്തുന്ന സൂചനകള്‍ നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആര്‍എക്സ് 100 ന്റെ പെര്‍ഫോമന്‍സ്, സൗണ്ട്, ഡിസൈന്‍, യമഹ എന്ന ബ്രാന്‍റിന്‍റെ വിശ്വാസ്യത എന്നിവയായിരുന്നു ആര്‍എക്സ് 100ന്റെ പ്ലസ് പോയിന്റ്. ആര്‍എക്സിനെ തിരിച്ചു കൊണ്ടുവരുമ്ബോള്‍ ഐതിഹാസിക മോഡലിന് ചേരുന്ന വിധമായിരിക്കും ഡിസൈന്‍. നൂറ് സിസി എന്‍ജിന് പകരം ശേഷി കൂടിയ എന്‍ജിനായിരിക്കും പുതിയ ബൈക്കില്‍ ഉണ്ടാവുക എന്ന് യമഹ ഇന്ത്യ മേധാവി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക