മക്കള്‍ എന്നും ദൈവത്തിന്റെ സമ്മാനങ്ങളാണ് . അത് യാഥാര്‍ത്ഥ്യമാക്കുകയാണ് അന്ധ ദമ്ബതികളുടെ ജീവിതത്തില്‍ ഈ കുഞ്ഞു മകൾ. മുംബൈയിലെ മീരാ റോഡില്‍ നിന്നുള്ളതാണ് വീഡിയോ. കാഴ്ചയില്ലാത്ത മാതാപിതാക്കളെ പരിചരിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ കണ്ടന്റ് ക്രിയേറ്ററായ മിത്ത് ഇന്ദുല്‍ക്കറാണ് ഷെയര്‍ ചെയ്തത്.

വീഡിയോയില്‍, കാഴ്ചയില്ലാത്ത മാതാപിതാക്കളോടൊപ്പം ഒരു കൊച്ചു പെണ്‍കുട്ടി സ്കൂള്‍ യൂണിഫോം ധരിച്ച്‌ ഇരിക്കുന്നു . റോഡരികിലെ ഭക്ഷണശാലയുടെ പുറത്ത് ഇരുന്ന് അവര്‍ ലഘുഭക്ഷണം കഴിക്കുന്നത് കാണാം. ഭക്ഷണം കഴിക്കാനും, അത് കഴിഞ്ഞ് അവരെ വൃത്തിയാക്കാനും സഹായിക്കുക മാത്രമല്ല, അവരെ സ്റ്റാളില്‍ നിന്ന് പുറത്തേക്ക് നയിക്കുകയും ചെയ്യുന്നുണ്ട് കുട്ടി.വീഡിയോയ്‌ക്ക് 3.5 മില്യണ്‍ വ്യൂസ് ആണ് ഇതുവരെയുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ആദ്യമായി അവരെ കണ്ടപ്പോള്‍ ഞാന്‍ വളരെ വികാരാധീനനായി. എല്ലാ ദിവസവും അവര്‍ ഈ കടയിലേക്ക് വരുന്നത് ഞാന്‍ കാണുകയായിരുന്നു. മാതാപിതാക്കള്‍ അന്ധരാണ്, പക്ഷേ അവര്‍ അവളുടെ കണ്ണുകളിലൂടെ ലോകത്തെ കാണുന്നു. ഈ കൊച്ചു പെണ്‍കുട്ടി ഞങ്ങളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. നിങ്ങളുടെ മാതാപിതാക്കളേക്കാള്‍ നിങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല, അതിനാല്‍ അവര്‍ നിങ്ങളെ വിട്ടുപോകുന്നതിനു മുമ്ബ് അവരെ പരിപാലിക്കുക,’ എന്നാണ് ഇന്ദുല്‍ക്കര്‍ വീഡിയോ പങ്കുവെച്ചു കൊണ്ട് എഴുതിയത്. ഒട്ടേറെ പേരാണ് പെണ്‍കുട്ടിയെ അഭിനന്ദിച്ച്‌ രംഗത്തെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക