മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ കര്‍ട്ടൻ സ്ഥാപിക്കുന്നതിന് ഏഴ് ലക്ഷം രൂപ ചിലവാക്കിയത് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്പോരിലേക്ക് നയിച്ചു. കര്‍ട്ടൻ സ്വര്‍ണം പൂശിയതാണോയെന്ന് കെകെ രമ പരിഹസിച്ചു.

കേരളത്തില്‍ മുടങ്ങാതെ നടക്കുന്നത് ക്ലിഫ് ഹൗസ് നവീകരണം മാത്രമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണിതെന്നും അവര്‍ കുറ്റപ്പെടുത്തി. ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് ആദ്യമായിട്ടാണോയെന്ന് ചോദിച്ച സിപിഎം അംഗം കെ ബാബു എംഎല്‍എ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നപ്പോഴും നീന്തല്‍ കുളങ്ങള്‍ ഉണ്ടായിരുന്നില്ലേയെന്ന് ചോദിച്ചു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക